'ഇനി എന്റെ ഭാര്യയല്ല'; ഭര്‍തൃസഹോദരന്‍റെ പീഡനത്തിനിരയായ യുവതിയെ കൊല്ലാന്‍ ശ്രമിച്ച് ഭര്‍ത്താവ്

police-delhi
SHARE

ഭര്‍തൃസഹോദരന്‍ പീഡിപ്പിച്ചതിന് പിന്നാലെ ഭാര്യയെ കൊല്ലാന്‍ ശ്രമിച്ച് യുവാവ്. ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗര്‍ ജില്ലയിലാണ് സംഭവം. യുവതിയെ പീഡനത്തിനിരയാക്കുന്ന വിഡിയോ ഭര്‍തൃസഹോദരന്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തിരുന്നു. സംഭവം ഭര്‍ത്താവിനോട് പറഞ്ഞതിന് പിന്നാലെ ഭര്‍ത്താവും ഭര്‍തൃസഹോദരനും ചേര്‍ന്ന് യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു എന്നാണ് യുവതിയുടെ പരാതി.

ഏപ്രില്‍ രണ്ടിന് ഭര്‍ത്താവ് ഇല്ലാത്ത സമയത്ത് തന്നെ പീഡനത്തിനിരയാക്കിയതായാണ് യുവതിയുടെ പരാതി. ഭര്‍ത്താവ് തിരിച്ചെത്തിയപ്പോള്‍ ഭര്‍തൃസഹോദരനില്‍ നിന്ന് നേരിട്ട ക്രൂരത വിവരിച്ച ഭാര്യയെ ഞെട്ടിക്കുന്ന പ്രതികരണമാണ് ഭര്‍ത്താവില്‍ നിന്ന് ലഭിച്ചത്. ഇനി മുതല്‍ നീ എന്റെ ഭാര്യയല്ല, സഹോദരന്റെ ഭാര്യയാണ് എന്നായിരുന്നു യുവതിയോട് ഭര്‍ത്താവ് പറഞ്ഞത്. 

തൊട്ടടുത്ത ദിവസം ഭര്‍ത്താവും ഭര്‍തൃസഹോദരനും ചേര്‍ന്ന് ദുപ്പെട്ട ഉപയോഗിച്ച് തന്നെ കെട്ടിയിട്ട് കൊല്ലാന്‍ ശ്രമിച്ചതായും ഇതിന്റെ ദൃശ്യങ്ങള്‍ ഇവര്‍ മൊബൈലില്‍ പകര്‍ത്തിയതായും യുവതി പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. സമൂഹമാധ്യമങ്ങളില്‍ യുവതി പങ്കുവെച്ച വിഡിയോ ശ്രദ്ധയില്‍പ്പെട്ടതോടെ പൊലീസ് കേസെടുക്കുകയായിരുന്നു. ഐപിസി 376, 328, 307 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. 

Man Tries To Kill Woman After Brother Rapes Her

MORE IN INDIA
SHOW MORE