നമ്പര്‍ പ്ലേറ്റും കണ്ണാടിയുമില്ല; ബൈക്കില്‍ കറങ്ങി 'സ്പൈഡര്‍' ദമ്പതികള്‍; പൊക്കി പൊലീസ്

spider-couple-26
SHARE

ഗതാഗത നിയമങ്ങള്‍ ലംഘിച്ച് ബൈക്കില്‍ അഭ്യാസ പ്രകടനം നടത്തിയ 'സ്പൈഡര്‍ ദമ്പതി'കളെ കയ്യോടെ പൊക്കി പൊലീസ്. തെക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ ദ്വാരകയിലാണ് സ്പൈഡര്‍മാനും, സ്പൈഡര്‍ വുമണും കറങ്ങാനിറങ്ങിയത്. 20കാരനായ ആദിത്യയാണ് സ്പൈഡര്‍മാന്‍റെ വേഷത്തിലെത്തിയത്. കൂട്ടുകാരി സ്പൈഡര്‍ വുമണ്‍ അഞ്ജലി(19)യും ഒപ്പം ചേര്‍ന്നതോടെ  ഡല്‍ഹിയിലെ തെരുവുകളില്‍ അഭ്യാസപ്രകടനം തുടങ്ങി. നമ്പര്‍ പ്ലേറ്റും കണ്ണാടിയുമില്ലാത്ത ബൈക്കില്‍ റീല്‍സുകള്‍ ചിത്രീകരിക്കാനും തുടങ്ങി.

ഇരുകൈകളും വിട്ടുള്ള അഭ്യാസ പ്രകടനത്തിന് പുറമെ ഡാന്‍സ് സ്റ്റെപുകള്‍ വച്ചു വിഡിയോകളും ഇവര്‍ സമൂഹ മാധ്യമം വഴി പങ്കുവച്ചിരുന്നു. ഹെല്‍മെറ്റും ധരിച്ചിരുന്നില്ല.റീല്‍സുകള്‍ വൈറലായതോടെയാണ് എംവിഡിയും സ്പൈഡര്‍ കപ്പിളിനെ കുറിച്ച് അറിഞ്ഞത്.  നജഫ്ഗഡിലെ സ്പൈഡര്‍മാനെന്നാണ് ആദിത്യ സ്വയം വിശേഷിപ്പിക്കുന്നത്. 

പതിനായിരത്തിലേറെ ഫോളോവേഴ്സാണ് ആദിത്യയ്ക്ക് സമൂഹമാധ്യമത്തിലുള്ളത്. ഡല്‍ഹിയിലെ സ്കൂള്‍കുട്ടികള്‍ക്കൊപ്പം സൂപ്പര്‍ ഹീറോ വേഷത്തില്‍  എടുത്ത ഫൊട്ടോകളും, ദേശീയ ചലച്ചിത്ര പുരസ്കാരത്തിനിടയിലെടുത്ത ചിത്രങ്ങളുമെല്ലാം ആദിത്യയുടെ ഇന്‍സ്റ്റഗ്രാമിലുണ്ട്.

Delhi police caught Spider couple while bike stunt

MORE IN INDIA
SHOW MORE