പാരമ്പര്യ സ്വത്ത് വിവാദം: ബിജെപി നീക്കത്തെ അതേ നാണയത്തിൽ പ്രതിരോധിച്ച് കോൺഗ്രസ്

Untitled design - 1
SHARE

പാരമ്പര്യ സ്വത്ത് വിവാദം ആളികത്തിക്കാനുള്ള ബിജെപി നീക്കത്തെ അതേ നാണയത്തിൽ പ്രതിരോധിച്ച് കോൺഗ്രസ്. പാരമ്പര്യ സ്വത്തിൻമേൽ നികുതി ഏർപ്പെടുത്താൻ ശ്രമിച്ചത് ബിജെപി ആണെന്ന് എന്‍ഡിഎ ധനമന്ത്രിമാരുടെയും നേതാക്കളുടെയും വീഡിയോകളും ചിത്രങ്ങളും പുറത്ത് വിട്ടാണ് കോൺഗ്രസ് സ്ഥാപിക്കുന്നത്.  1985ൽ എസ്റ്റേറ്റ് ഡ്യൂട്ടി നിർത്തലാക്കിയ കോൺഗ്രസിന് പാരമ്പര്യസ്വത്തിൻമേലുള്ള നികുതി നടപ്പിലാക്കാൻ ഒരു പദ്ധതിയുമില്ലെന്ന് ജയറാം രമേശ് പ്രതികരിച്ചു

വ്യക്തിയുടെ മരണാന്തര സ്വത്തിൻ്റെ 55 ശതമാനം സർക്കാരിലേക്കും 45 ശതമാനം അനന്തരാവകാശികളിലേയ്ക്കുമെന്ന യുഎസ് മാതൃക ഉയത്തി കോൺഗ്രസ് നേതാവ് സാം പിത്രോദ സംസാരിച്ചതാണ് പ്രധാനമന്ത്രിയും ബി ജെ പിയും  പ്രചാരണായുധമാക്കുന്നത്. പ്രധാനമന്ത്രിയുടെ രാജസ്ഥാൻ പ്രസംഗത്തെ ഇതിലൂടെ ന്യായീകരിച്ച് കൂടുതൽ ബി ജെ പി നേതാക്കൾ രംഗത്തെത്തുകയാണ്.

ഈ സാഹചര്യത്തിലാണ് കോൺഗ്രസ്  പ്രത്യാക്രമണത്തിന് മൂർച്ചകൂട്ടുന്നത്. 2014-ൽ പാരമ്പര്യസ്വത്തിൻമേൽ നികുതി ഏർപ്പെടുത്താൻ  ആഗ്രഹിക്കുന്നുവെന്ന് അന്നത്തെ ധനകാര്യ സഹമന്ത്രിയായിരുന്ന ജയന്ത് സിൻഹ പരസ്യമായി പ്രസ്താവിച്ചു എന്നാണ് കോൺഗ്രസ് വാദം. ഇതുസംബന്ധിച്ച വീഡിയോയും കോൺഗ്രസ് പുറത്ത് വിട്ടു.

പാശ്ചാത്യരാജ്യങ്ങളിലെ ആശുപത്രികൾക്കും സർവ്വകലാശാലകൾക്കും വലിയ സഹായം നൽകുന്നത് ചൂണ്ടിക്കാട്ടി പാരമ്പര്യസ്വത്തിൻമേലുള്ള നികുതിയെ 2018-ൽ അന്നത്തെ ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി പ്രശംസിച്ചു, 2017ൽ, മോദി സർക്കാർ പാരമ്പര്യസ്വത്തിൻമേൽ നികുതി ഏർപ്പെടുത്താൻ പോകുന്നുവെന്ന മാധ്യമ വാർത്തകൾ വന്നു, 2019 ൽ കേന്ദ്ര ബജറ്റിൽ മോദി സർക്കാർ പാരമ്പര്യസ്വത്തിൻമേലുള്ള നികുതി അവതരിപ്പിക്കുമെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു എന്നും കോൺഗ്രസ് ചൂണ്ടിക്കാട്ടുന്നു.1996, 1999 ലോക്‌സഭാ തെരഞ്ഞെടുപ്പുകൾക്കായുള്ള ബി.ജെ.പിയുടെ പ്രകടന പത്രികകളിലാണ് പുനർവിതരണം എന്ന പദം  ഉണ്ടായിരുന്നതെന്നും ചിത്രങ്ങൾ പുറത്ത് വിട്ട് കോൺഗ്രസ് തിരിച്ചടിച്ചു. 

Sam Pitroda's statement on 'inherited property tax' Congress against BJP

Community-verified icon

MORE IN INDIA
SHOW MORE