അബദ്ധത്തില്‍ വെടിയുതിര്‍ത്തു; മാവോയിസ്റ്റ് വേട്ടയ്ക്കിറങ്ങിയ പൊലീസുകാരന്‍ കൊല്ലപ്പെട്ടു

dantewada-maoist
ദന്തേവാഡയില്‍ പട്രോളിങ് നടത്തുന്ന സേനാംഗങ്ങള്‍ (Archives)
SHARE

ഛത്തീസ്ഗഡിലെ ദന്തേവാഡയില്‍ മാവോയിസ്റ്റുകളെ തിരഞ്ഞിറങ്ങിയ പൊലീസ് സംഘാംഗം വെടിയേറ്റുമരിച്ചു. മറ്റൊരു പൊലീസുകാരന് പരുക്കേറ്റു. ജില്ലാ റിസര്‍വ് ഗാര്‍ഡ് അംഗങ്ങളായ പൊലീസുകാര്‍ അബദ്ധത്തില്‍ വെടിയുതിര്‍ത്തതാണെന്ന് പൊലീസ് വിശദീകരിച്ചു. ജോഗ്‌‍രാജ് കര്‍മയാണ് കൊല്ലപ്പെട്ടത്. പരുക്കേറ്റ പര്‍ശുറാം ആലാമിയുടെ നില ഗുരുതരമാണ്. ഇദ്ദേഹത്തെ വിദഗ്ധചികില്‍സയ്ക്കായി ഹെലികോപ്റ്ററില്‍ റായ്പൂരിലേക്ക് കൊണ്ടുപോയി.

ആരുടെ തോക്കില്‍ നിന്നാണ് വെടിയുതിര്‍ന്നതെന്ന് പൊലീസ് വ്യക്തമാക്കിയിട്ടില്ല. സംഭവത്തിന്റെ വിശദാംശങ്ങള്‍ അറിയാനിരിക്കുന്നതേയുള്ളു. ഹന്തവാ‍‍ഡ, ഹിതവാഡ ഗ്രാമങ്ങളിലാണ് മാവോയിസ്റ്റുകള്‍ക്കുവേണ്ടി ഡിആര്‍ജി, ബസ്തര്‍ ഫൈറ്റര്‍ ടീം അംഗങ്ങള്‍ തിരച്ചിലിനിറങ്ങിയത്. രണ്ടും ഛത്തീസ്ഗഡ് പൊലീസിന്റെ പ്രത്യേകവിഭാഗങ്ങളാണ്.

DRG cop killed, another injured in accidental firing in Chhattisgarh's Dantewada: Police

MORE IN INDIA
SHOW MORE