മുന്‍ മുഖ്യമന്ത്രി ഭൂഷേപ് ബഗേലിന്‍റെ എതിരാളി വഴിയോര സമോസ കച്ചവടക്കാരൻ അജയ് പാലി

ചത്തീസ്ഗഡില്‍ രണ്ടാഘട്ടം തിരഞ്ഞെടുപ്പിലെ താരം ഒരു വഴിയോര സമോസ കച്ചവടക്കാരനാണ്.  രാജ്നന്ദ്ഗാവ് മണ്ഡലത്തില്‍ മുന്‍മുഖ്യമന്ത്രി ഭൂഷേപ് ബഗേലിന്‍റെ എതിരാളിയായ സമോസവാലയായ അജയ് പാലിയാണ് സൂപ്പര്‍ താരം.  തൊഴിലില്ലായ്മാണ് ഇത്തവണത്തെ മുദ്രാവാക്യമെന്ന് സമോസ വാല മനോരമ ന്യൂസിനോട് പറഞ്ഞു.  

അജയ് പാലി തന്‍റെ സമോസകടയില്‍ പതിവ് പോലെ തിരക്കിലാണ്.  സമോസയുണ്ടാക്കി ചൂടോടെ വിറ്റിട്ട് വേണം  കടയടച്ച് പ്രചാരണത്തിനിറങ്ങാന്‍.  തിരഞ്ഞെടുപ്പ് കാലമായാല്‍ താരമാണ് ഈ സമോസ വാല. നാലു തവണ ലോക്സഭയും നാലു തവണ നിയമസഭയും ഉള്‍പ്പടെ 12 തിരഞ്ഞെടുപ്പുകളില്‍ മല്‍സരിച്ചു. ഒരിക്കല്‍ പോലും കെട്ടിവെച്ച കാശ് തിരിച്ചുകിട്ടിയില്ലെങ്കിലും മല്‍സരം ഒരു രാഷ്ട്രീയ പോരാട്ടമാണ് . ഇത്തവണ രാജ്നന്ദ് ഗാവില്‍ ഭൂപേഷ് ബഗേലിനെതിരെ മല്‍സരിക്കുന്നത് പരമാവധി വോട്ടുകള്‍ പിടിക്കാനാണ്.  കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ എണ്ണായിരം വോട്ട് വരെ നേടിയിരുന്നു.  യുവാക്കളെ കൊന്നൊടുക്കുന്ന കേന്ദ്രസർക്കാരോ, സംസ്ഥാന സർക്കാരോ തൊഴിലില്ലായ്മയെക്കുറിച്ച് സംസാരിക്കുന്നില്ലെന്ന്  അജയ് പാലി പറയുന്നു.

പ്രചാരണം നടത്തനായി തന്‍റെ പിക്ക അപ്പ് വാന്‍ പ്രത്യേകമായി ക്രമീകരിച്ചിട്ടുണ്ട് ചത്തീസ്ഗഡിന്‍റെ സമോസ വാല. സാധാരണക്കാരെ സര്‍ക്കാര്‍ കൈവിടുന്നുവെന്ന് തോന്നിയത് കൊണ്ടാണ് തിരഞ്ഞെടുപ്പില്‍ സമോസ വാല മല്‍സരിച്ച് തുടങ്ങിയത്. അല്ലാതെ വെറും പ്രശസ്തിക്കല്ല. തിരഞ്ഞെടുപ്പില്‍ കെട്ടിവെയ്ക്കാനുള്ള പണം കണ്ടെത്തുന്നതും  സമോസ വിറ്റു തന്നെ. 

Bhupesh Baghel competing against Samosa Seller Ajay Pali