ബിരിയാണി വിളമ്പിയ പ്ലേറ്റില്‍ ശ്രീരാമന്‍റെ ചിത്രം; പുലിവാല് പിടിച്ച് ഹോട്ടലുടമ

delhi-plate
SHARE

ശ്രീരാമന്‍റെ ചിത്രമുള്ള പ്ലേറ്റില്‍ ബിരിയാണി വിളമ്പി പുലിവാല് പിടിച്ച് ഹോട്ടലുടമ. ഡല്‍ഹിയിലെ ജഹാംഗിര്‍പുരിലുള്ള ഹോട്ടലിലാണ് സംഭവം. ബിരിയാണി നല്‍കിയ ഡിസ്പോസിബിള്‍ പ്ലേറ്റിലാണ് ശ്രീരാമന്‍റെ ചിത്രം ഉണ്ടായിരുന്നത്. ഇതാണ് വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. ഒരു സംഘം ആളുകള്‍ 

ഹോട്ടലിന് മുന്നില്‍ പ്രതിഷേധിക്കുകയായിരുന്നു.പൊലീസ് സ്ഥലത്തെത്തി ഹോട്ടല്‍ പരിശോധിച്ച ശേഷം ഹോട്ടലുടമയെ കസ്റ്റഡിയിലെടുത്തു.പിന്നീട് നടത്തിയ ്ന്വേഷണത്തിലാണ് നിരപരാധിത്വം ബോധ്യമായത്.

ഒരു ഫാക്ടറിയിൽ നിന്നാണ് ഹോട്ടലുടമ ആയിരം പ്ലേറ്റുകൾ വാങ്ങിയത്. ഇതിൽ ചിലതിലാണ്  ശ്രീരാമന്റെ ചിത്രം ഉണ്ടായിരുന്നത്. ഉടമ ഇക്കാര്യം ശ്രദ്ധിച്ചിരുന്നില്ല. പേപ്പർ പ്ലേറ്റ് ഉണ്ടാക്കാൻ ഉപയോഗിച്ച പേപ്പറിൽ നിന്നാണ് ചിത്രം വന്നതെന്ന് പിന്നീട് വ്യക്തമായി. ''രാമായണ അൺറാവൽഡ്'' എന്ന പുസ്തകത്തിൽ ഉപയോഗിച്ച ചിത്രമാണ് പ്ലേറ്റിൽ അച്ചടിച്ചുവന്നത്. ഈ പുസ്തകത്തിന്റേതുൾപ്പെടയുള്ള പേപ്പറുകളാവാം പ്ലേറ്റ് നിർമിക്കാനായി ഉപയോഗിച്ചതെന്ന് കരുതുന്നു. 

ഷോപ്പിലുണ്ടായിരുന്ന ഏതാനും ചില പ്ലേറ്റുകളില്‍ മാത്രമാണ് ശ്രീരാമന്റെ ചിത്രം കണ്ടെത്തിയത്. സംഭവത്തിൽ ഹോട്ടലുടമക്ക് അറിവുണ്ടായിരുന്നില്ലെന്നും ഡൽഹി നോർത്ത് വെസ്റ്റ് ഡി.സി.പി ജിതേന്ദ്ര മീണ പറഞ്ഞു. പൊലീസ് സ്ഥലത്ത് എത്തി പരിശോധിക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ നിറഞ്ഞതോടെയാണ് സംഭവം വിവാദമായത്. 

MORE IN INDIA
SHOW MORE