സീറ്റിനായി തര്‍ക്കം; യുവാവിന്‍റെ മടിയില്‍ കയറി ഇരുന്ന് യുവതി; ഇതെന്ത് കൂത്തെന്ന് കാഴ്ചകാര്‍

metro
SHARE

ഡല്‍ഹി, ബെംഗളൂരു മെട്രോകളിലെ സംഭവങ്ങള്‍ അടുത്തിടെയായി വാര്‍ത്തകളിലേക്കും വലിയ ചര്‍ച്ചകളിലേക്കും കടക്കുന്ന കാഴ്ചയാണ് കാണാനാകുന്നത്. മെട്രോയിലെ സീറ്റ് തര്‍ക്കം മുതല്‍ ബിക്കിനിയിട്ട് യുവതി കയറിയതു വരെ വിമര്‍ശനങ്ങള്‍ക്ക് വിധേയമായി. ഇപ്പോഴിതാ മറ്റൊന്നുകൂടി. സീറ്റ് കിട്ടാതെ വന്നപ്പോള്‍ ഒരു യുവാവിന്‍റെ മടിയില്‍ കയറി ഇരിക്കുകയാണ് യുവതി. ഇതിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

സീറ്റിനു വേണ്ടി യുവതി തര്‍ക്കിക്കുന്നതും യുവാവിനോട് എഴുന്നേല്‍ക്കാന്‍ ആവശ്യപ്പെടുന്നതും വിഡിയോയില്‍ കാണാം. യുവാവ് എണീറ്റ് മാറാന്‍ കൂട്ടാക്കാതെ വന്നപ്പോള്‍, ‘എനിക്കും നാണമൊന്നുമില്ല’ എന്നു പറഞ്ഞുകൊണ്ട് ഇവര്‍ അയാളുടെ മടിയില്‍ കയറി ഇരിക്കുകയാണ്. ഇതോടെ തൊട്ടടുത്തിരുന്ന ഒരാള്‍ എണീറ്റ് പോകുന്നുണ്ട്. എന്ന് നടന്ന സംഭവമാണെന്ന് വ്യക്തമല്ല. വിഡിയോ വൈറലായതോടെ യുവതിയുടെ പ്രവര്‍ത്തി വളരെ മോശമാണ് എന്നാണ് ഒട്ടുമിക്കവരും പ്രതികരിച്ചിരിക്കുന്നത്.

‘ജെന്‍ഡര്‍ ന്യൂട്കല്‍ നിയമം വരണമെന്നതിന്‍റെ ആവശ്യകതയാണ് ഇത് സൂചിപ്പിക്കുന്നത്’, ‘പൊതു യാത്രാസംവിധാനങ്ങളിലടക്കം സ്ത്രീകള്‍ നില്‍ക്കുന്നത് കാണുമ്പോള്‍ പുരുഷന്‍മാര്‍ അവര്‍ക്കു വേണ്ടി സീറ്റ് ഒഴിഞ്ഞുകൊടുക്കാറുണ്ട്. ബഹുമാനവും സ്നേഹവും കൊണ്ടാണത്. എന്നാല്‍ ഈ കാണുന്നത് കടുത്ത കയ്യായിപോയി’ എന്നടക്കമുള്ള കമന്‍റുകളാണ് വരുന്നത്. മെട്രോ അധികൃതരും പൊലീസും വിഷയത്തില്‍ ഇടപെടണമെന്ന ആവശ്യവും ശക്തമാണ്.

Woman forcibly sits on man's lap inside Delhi Metro.

MORE IN INDIA
SHOW MORE