'കുടുംബാധിപത്യം ആരോപിക്കുന്ന പ്രധാനമന്ത്രി സ്വന്തം സ്ഥാനാര്‍ഥികളുടെ ചരിത്രം പരിശോധിക്കണം'; സൗമ്യ റെഡ്ഡി

soumya-reddy
SHARE

കര്‍ണാടകയിലെ പത്തുമാസം പ്രായമായ സിദ്ധരാമയ്യ സര്‍ക്കാരിന്‍റെ വിലയിരുത്തലാകും ലോക്സഭാ തിരഞ്ഞെടുപ്പെന്ന് ബെംഗളൂരു സൗത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സൗമ്യ റെഡ്ഡി. കോണ്‍ഗ്രസില്‍ കുടുംബാധിപത്യമെന്ന് ആരോപിക്കുന്ന പ്രധാനമന്ത്രിയടക്കമുള്ളവര്‍ കര്‍ണാടകയിലെ സ്വന്തം സ്ഥാനാര്‍ഥികളുടെ ചരിത്രം പരിശോധിക്കാന്‍ തയാറാവണമെന്നും ഗതാഗത മന്ത്രിയുടെ മകള്‍ കൂടിയായ സൗമ്യ ആവശ്യപ്പെട്ടു. കര്‍ണാടകയില്‍ അഞ്ച് മന്ത്രിമാരുടെ മക്കളാണു മല്‍സരിക്കുന്നത്.  

മൂന്നു പതിറ്റാണ്ടിലേറെയായി ബി.ജെ.പി കയ്യടിക്കി വച്ചിരിക്കുന്ന മണ്ഡലം തിരിച്ചു പിടിക്കാനാണു സൗമ്യ റെഡ്ഡിയുടെ ദൗത്യം. നിയമസഭാ തിരഞ്ഞെടുപ്പില്‍ ജയനഗര്‍ മണ്ഡലത്തില്‍ റീകൗണ്ടിങില്‍ വെറും 16 വോട്ടുകള്‍ക്കായിരുന്നു സൗമ്യയുടെ തോല്‍വി. എണ്ണിതോല്‍പ്പിച്ചെന്ന ആക്ഷേപം നിലനില്‍ക്കെ കരുത്ത് തെളിയിക്കാനുള്ള വ്യക്തിപരമായ അവസരം കൂടിയാണു ഇപ്പോഴത്തെ മത്സരം. സിറ്റിങ് എം.പിയായ  യുവമോര്‍ച്ച ദേശീയ അധ്യക്ഷന്‍ തേജസ്വി സൂര്യയ്ക്കെതിരെയുള്ള ഭരണവിരുദ്ധ വികാരത്തിലാണു നോട്ടം മുഴുവന്‍.

മലയാളികളടക്കമുളള  വിവിധ സമൂഹങ്ങള്‍ ഉള്‍പ്പെടുന്ന യഥാര്‍ഥ മെട്രോപൊളിറ്റന്‍ മണ്ഡലമായ സൗത്തില്‍ എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വികസനമാണു വാഗ്ദാനം. എതിരാളിയെ പോലെ ജനങ്ങളെ കള്ളികളില്‍ പെടുത്തില്ലെന്നും സൗമ്യ കാണുന്നവരോടെല്ലാം ഉറപ്പുനല്‍കുന്നു. 5 മന്ത്രിമാരുടെ മക്കള്‍ മല്‍സരിക്കുന്നത് കുടുംബാധിപത്യമാണന്ന ബി.ജെ.പി ആരോപണത്തിനും ചുട്ട മറുപടിയുണ്ട് മുന്‍ എം.എല്‍.എ കൂടിയായ സൗമ്യയ്ക്ക്.  ഗതാഗത മന്ത്രിയായ അച്ഛന്‍  രാമ ലിംഗ റെഡ്ഡി നേരിട്ടാണു പ്രചാരണം നിയന്ത്രിക്കുന്നത്. 

MORE IN INDIA
SHOW MORE