തെന്നിന്ത്യയുടെ ശബ്ദ സൗകുമാര്യത്തിന് 86–ാം പിറന്നാള്‍

s-janaki
SHARE

തെന്നിന്ത്യയുടെ പ്രിയ ഗായിക എസ് ജാനകിയമ്മയ്ക്ക് ഇന്ന് 86–ാം പിറന്നാള്‍. ആറ് പതിറ്റാണ്ട് നീണ്ട സംഗീത സപര്യയില്‍ ശബ്ദ സൗകുമാര്യം കൊണ്ട് പാട്ടിന്‍റെ വസന്തം തീര്‍ത്ത ഗായികയ്ക്ക് ആശംസകള്‍  നേരുകയാണ് സംഗീത ലോകം. 

സവിശേഷമായ സ്വര മാധുരിയില്‍ ആസ്വാദക ഹൃദയങ്ങളില്‍ മധുമഴ പെയ്യിച്ച പാട്ടുകാരി. ആറു പതിറ്റാണ്ടുകാലം ദേശവും ഭാഷയും കാലവും അതിരിടാതെ ഒഴുകിയ പാട്ടിന്‍റെ പുഴ. തെന്നിന്ത്യയുടെ ഹൃദയഗീതമാണ് ജാനകിയമ്മയുടെ പാട്ടുകള്‍.

ആന്ധ്രക്കാരിയായ ജാനകിയമ്മ ആദ്യം പാടിയത് തമിഴ് ചിത്രമായ വിധിയില്‍ വിളയാട്ടിലാണ്. പിന്നെ പല ഭാഷകളില്‍ പല വികാരങ്ങളുടെ ശബ്ദമായി. വാത്സല്യത്തിന്‍റെ ഭാവതീവ്രതകളെ ഇത്രമാത്രം ഉള്‍ചേര്‍ത്ത് ആര്‍ക്ക് പാടാന്‍ കഴിയും. 60 വര്‍ഷങ്ങള്‍, 4000 ത്തില്‍  അധികം പാട്ടുകള്‍, കേന്ദ്ര – സംസ്ഥാന അവാര്‍ഡുകള്‍. 2017 ല്‍ പാട്ട് നിര്‍ത്തിയെങ്കിലും നമ്മുക്ക് കേള്‍ക്കാന്‍ അവര്‍ പാടിതീര്‍ത്ത പാട്ടിന്‍റെ കടലുണ്ട്. ആ അലകള്‍ പല കാലങ്ങളിലേയ്ക്ക് നമ്മെ ഇനിയും പാട്ടിന്‍റെ വഴിനടത്തും.

MORE IN INDIA
SHOW MORE