‘വിമാനത്തില്‍ 12 വയസുവരെയുള്ള കുട്ടികളെ രക്ഷിതാക്കൾക്കൊപ്പം ഇരുത്തണം’

air-india
SHARE

വിമാന യാത്രകളിൽ മാതാപിതാക്കൾക്കോ രക്ഷിതാക്കൾക്കോ ഒപ്പം തന്നെ 12 വയസുവരെയുള്ള കുട്ടികളെ  ഇരുത്തണമെന്ന് വിമാനക്കമ്പനികൾക്ക് നിർദേശം നൽകി ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ. സീറ്റ് സെലക്ഷന് പണം നൽകിയിട്ടില്ലെങ്കിൽ ഒരു വീട്ടിൽ നിന്നുള്ള യാത്രക്കാരാണെങ്കിൽപോലും പ്രത്യേകം സീറ്റുകളിൽ ഇരുത്തുന്ന രീതി പല എയർലൈനുകളും സ്വീകരിക്കുന്ന പശ്ചാത്തലത്തിലാണ് പുതിയ നിർദേശം. 

പുതിയ നിർദേശപ്രകാരമുള്ള സീറ്റ് ക്രമീകരണം രക്ഷിതാക്കൾക്കും കുട്ടികൾക്കുമാണ് ഏറെ പ്രയോജനകരമാകുക.  കുടുംബത്തോടൊപ്പം വിമാനയാത്ര നടത്തുമ്പോൾ പോലും 12 വയസിൽ താഴെയുള്ള കുട്ടികൾക്ക്  മാതാപിതാക്കളുടെ ഒപ്പം അടുത്തടുത്ത സീറ്റുകളിൽ ഇരിക്കാനാകാത്ത അവസ്ഥയ്ക്ക് ഇതോടെ പരിഹാരമാകും. പ്രായം 12ൽ കുറവുള്ള കുട്ടികൾക്കൊപ്പം ഫ്ലൈറ്റിൽ മാതാപിതാക്കളിൽ ഒരാൾക്കെങ്കിലും സീറ്റ് അനുവദിക്കണമെന്നാണ് ‌ഡിജിസിഎ നിർദേശം. 

കുട്ടികൾ യാത്രാസമയത്ത് ഒറ്റപ്പെടാതിരിക്കുന്നതിനും, മാതാപിതാക്കളുടെ ബുദ്ധിമുട്ട് ഒഴിവാക്കുന്നതിനും ഈ നടപടി സഹയകരമാകും. നിയമപരമായി രക്ഷിതാക്കളിൽ ഒരാളെങ്കിലും കുട്ടിയുടെ അടുത്ത സീറ്റിൽ വേണമെന്നും പേരു വിവരങ്ങളുടെ ഔദ്യോഗിക രേഖ സൂക്ഷിക്കണമെന്നും ചൊവ്വാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ ഡിജിസിഐ വ്യക്തമാക്കുന്നു.

Ensure Children Below 13 Get Seats With Parents In Flight: Aviation Body To Airlines

MORE IN INDIA
SHOW MORE