വിദ്വേഷപ്രസംഗം; മോദിക്കെതിരെ നടപടിയെടുക്കാതെ തിരഞ്ഞെടുപ്പ് കമ്മിഷന്‍

വിദ്വേഷപ്രസംഗത്തിന്‍റെ പേരില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ നടപടിയെടുക്കാതെ തിരഞ്ഞെടുപ്പ് കമ്മിഷന്‍. നിലപാട് തിരഞ്ഞെടുപ്പ് കമ്മിഷന്‍റെ വിശ്വാസ്യതയുടെ പ്രശ്നമെന്ന് കോണ്‍ഗ്രസ്.  നടപടി ആവശ്യപ്പെട്ട് നിരവധി പരാതികൾ ലഭിച്ചിട്ടും പ്രതികരിക്കാത്ത തിരഞ്ഞെടുപ്പ് കമ്മിഷനെതിരെ പ്രതിഷേധം ശക്തമാവുകയാണ്. പ്രകടനപത്രിക സംബന്ധിച്ച്  നരേന്ദ്രമോദി പറ‍ഞ്ഞതിലെ അവാസ്തവങ്ങള്‍ കൂടി അക്കമിട്ട് നിരത്തുകയാണ് കോണ്‍ഗ്രസ്. 

Election Commission did not take action against Modi on hate speech