ത്രിപുര നിലനിര്‍ത്താന്‍ രാജകുടുംബാഗത്തെ കളത്തിലിറക്കി ബിജെപി

tripura (1)
SHARE

ത്രിപുര ഈസ്റ്റ് മണ്ഡലം നിലനിര്‍ത്താന്‍ ബിജെപി രംഗത്തിറക്കിയിരിക്കുന്നത് രാജകുടുംബാഗമായ മഹാറാണി കൃതി സിങ് ദേബര്‍മയെ. തിപ്ര മോത പാര്‍ട്ടി സ്ഥാപകന്‍ പ്രദ്യോത് ദേബ് ബര്‍മന്‍റെ സഹോദരിയാണ് കൃതി സിങ്. സിപിഎമ്മിന്‍റെ രാജേന്ദ്ര റിയാങ്ങാണ് മണ്ഡലത്തിലെ ഇന്ത്യ സഖ്യ സ്ഥാനാര്‍ഥി.  

മാണിക്യ രാജവംശത്തിലെ അംഗമാണ് കൃതി സിങ് ദേബര്‍മ. സംവരണ മണ്ഡലത്തില്‍ മല്‍സരിക്കുന്ന രാജകുടുംബാംഗം. വിശാല തിപ്ര ലാന്‍ഡെന്ന പ്രത്യേക സംസ്ഥാനം ആവശ്യപ്പെട്ട് പ്രക്ഷോഭം ശക്തമായപ്പോഴും കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ സീറ്റുകള്‍ നേടിയപ്പോഴും ബിജെപി അപകടമായി കണ്ടതാണ് തിപ്ര മോതയെ. എന്നാല്‍ ഇന്ന് ബിജെപിയും തിപ്ര മോതയും ഒരുമിച്ചാണ് ലോക്സഭ തിരഞ്ഞെടുപ്പിലും സംസ്ഥാന മന്ത്രിസഭയിലും.

മണ്ഡലം രൂപീകരിച്ച 1952 മുതല്‍ 2019 വരെ ഇടതുപക്ഷവും കോണ്‍ഗ്രസും മാറി മാറി വിജയിച്ച മണ്ഡലമാണിത്. എന്നാല്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ രണ്ട് ലക്ഷത്തിലേറെ വോട്ടിന് ബിജെപി വിജയിച്ചു. അന്ന് എതിര്‍ചേരിയിലായിരുന്ന കോണ്‍ഗ്രസും ഇടത് പാര്‍ട്ടികളും നിലനില്‍പ്പിനായി ഇന്ന് ഒരുമിച്ചാണ്. 

ബിജെപിയുടെ ചിഹ്നമായ താമരയും തിപ്ര മോതയുടെ ചിഹ്നമായ കൈതച്ചക്കയും ഒരിക്കലും ചേരില്ലെന്ന് മുന്‍ മുഖ്യമന്ത്രിയും സിപിഎം നേതാവുമായ മണിക് സര്‍ക്കാരിന്‍റെ പരിഹാസം. വെള്ളിയാഴ്ചയാണ് ത്രിപുര ഈസ്റ്റ് മണ്ഡലത്തിലെ തിരഞ്ഞെടുപ്പ്. 

BJP has fielded the Raj family to retain Tripura

MORE IN INDIA
SHOW MORE