പിറന്നാള്‍ കേക്കില്‍ കൃത്രിമ മധുരം; പത്ത് വയസുകാരിയുടെ മരണകാരണം സാക്കറൈന്‍

പഞ്ചാബില്‍ പത്ത് വയസുകാരിയുടെ മരണത്തിന് കാരണമായത് ജന്മദിനത്തിന് വാങ്ങിയ കേക്കില്‍ അമിതമായ അളവില്‍ ഉപയോഗിച്ച കൃത്രിമ മധുരമെന്ന് റിപ്പോര്‍ട്ട്.   കേക്ക് കഴിച്ച് മണിക്കൂറുകള്‍ക്കകം കുടുംബാംഗങ്ങള്‍ക്ക് മുഴുവന്‍ ഭക്ഷ്യവിഷബാധയേല്‍ക്കുകയും പെണ്‍കുട്ടി ബോധരഹിതയാകുകയും ചെയ്തു. 

കേക്കില്‍ നിന്നാണ് ഭക്ഷ്യവിഷബാധയേറ്റതെന്ന സംശയത്തില്‍ കേക്കിൻ്റെ സാമ്പിൾ പരിശോധനയ്ക്കായി അയക്കുകയും കേക്കില്‌ ഉയര്‍ന്ന അളവില്‍ സാക്കറിൻ ഉപയോഗിച്ചതായും കണ്ടത്തി.  മധുരത്തിനായി ഉപയോഗിക്കുന്ന ഈ സിന്തറ്റിക് സ്വീറ്റ്നര്‍ ഭക്ഷണത്തിലും പാനീയങ്ങളിലും ചെറിയ അളവിൽ പൊതുവേ ഉപയോഗിക്കാറുണ്ട്.

എന്നാല്‍ ഉയർന്ന അളവില്‍ സാക്കറിന്‍ ശരീരത്തിലെത്തിയാല്‍ രക്തത്തിലെ ഗ്ലൂക്കോസിൻ്റെ അളവ് അതിവേഗം ഉയരാൻ ഇടയാക്കും. ഇതാണ് പെണ്‍കുട്ടിയുടെ മരണത്തിലേക്ക് നയിച്ചതെന്ന്  ജില്ലാ ആരോഗ്യ ഓഫീസർ വ്യക്തമാക്കി. 

ബേക്കറി ഉടമയ്‌ക്കെതിരെ എഫ്ഐആർ ഫയൽ ചെയ്തിട്ടുണ്ട്.

മാർച്ച് 24 നാണ് പെൺകുട്ടിയുടെ ജന്മദിനത്തോടനുബന്ധിച്ച് പട്യാലയിലെ ബേക്കറിയിൽ നിന്ന് ഓൺലൈനായി കേക്ക് ഓർഡർ ചെയ്തത്.  ചോക്ലേറ്റ് കേക്ക് കഴിച്ച് പെൺകുട്ടിയുടെ മുഴുവൻ കുടുംബാംഗങ്ങള്‍ക്കും ഭക്ഷ്യവിഷബാധയേറ്റിരുന്നു.  ഇളയ സഹോദരി ഉൾപ്പെടെയുള്ള  പെൺകുട്ടികൾ ഛർദ്ദിക്കുകയും ചെയ്തുവെന്ന് മുത്തച്ഛൻ സാക്ഷ്യപ്പെടുത്തി. ബോധരഹിതയായ ഉടന്‍ പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

Synthetic Sweetener Found Inside Cake Linked To Punjab Girl's Death