മോദിയെ പ്രചാരണത്തില്‍ നിന്ന് വിലക്കണമെന്ന് ഇന്ത്യമുന്നണി

modi
SHARE

രാജസ്ഥാനിലെ വിവാദ പ്രസംഗത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് വിലക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചു. പ്രസംഗം വിദ്വേഷം നിറഞ്ഞെതെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്‍ നടപടിയെടുക്കണമെന്നും ഇന്ത്യ മുന്നണി കക്ഷികളും ആവശ്യപ്പെട്ടു. ഇന്ത്യ മുന്നണിയിലെ കക്ഷികളും തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകും 

കോൺഗ്രസ് നേതാക്കളായ അഭിഷേക്  സിങ്വി, ഗുർദീപ് സപ്പൽ എന്നിവരെത്തിയാണ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്. മോദി നടത്തിയത് വിദ്വേഷ പ്രസംഗമാണെന്നും രാജ്യത്തെ ഭിന്നിപ്പിക്കുന്ന പ്രസംഗങ്ങൾ തുടരുന്ന മോദിയെ പ്രചാരണത്തിൽ നിന്ന് വിലക്കണമെന്നും ആവശ്യപ്പെട്ടു രാമനവമി കാലത്ത് പ്രതിപക്ഷ നേതാക്കള്‍ മട്ടന്‍ കഴിക്കുന്നു എന്ന പ്രസംഗത്തോടെ  ധ്രുവീകരണ പ്രസ്താവനകള്‍ക്ക് തുടക്കമിട്ട പ്രധാനമന്ത്രി,  രാജസ്ഥാനില്‍ നടത്തിയത് മതേതര രാജ്യത്തിനെതിരായ പ്രസ്താവനയാണെന്ന് പ്രതിപക്ഷ പാർട്ടികൾ പ്രതികരിച്ചു. നഗ്നമായ ചട്ടലംഘനമായിട്ടും എന്തുകൊണ്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി എടുക്കുന്നില്ലെന്നാണ് ഇന്ത്യ സഖ്യ പാര്‍ട്ടികള്‍ ചോദിക്കുന്നത്. ആദ്യം ഘട്ട വോട്ടെടുപ്പ് കഴിഞ്ഞതോടെ നിരാശനായ ഏകാധിപതി വർഗീയ വാദികളുടെ ഭാഷ ഉപയോഗിച്ച് വോട്ട് തേടുകയാണെന്ന് സിപിഎം നേതാവ് പ്രകാശ് കാരാട്ട് . തിരഞ്ഞെടുപ്പ് കമ്മീഷന് കൂട്ടപരാതി നൽകാൻ TMC, നേതാക്കള്‍ക്കും  പ്രവര്‍ത്തകര്‍ക്കും നിര്‍ദേശം നല്‍കി. രാമനെ കുറിച്ച് പറയുന്ന മോദി തന്നെ വെറുപ്പും പടര്‍ത്തുന്നു എന്ന് എസ്പി വിമര്‍ശിച്ചു. 

india-front-wants-to-ban-modi-from-campaigning

MORE IN INDIA
SHOW MORE