റിസര്‍വ് ചെയ്തിട്ടും എ.സി കോച്ചില്‍ കയറ്റിയില്ല; ഗ്ലാസ് ഇടിച്ച് പൊട്ടിച്ച് യുവാവ്

kafiyaat-express-20
ചിത്രം ;X
SHARE

മുന്‍കൂട്ടി ടിക്കറ്റെടുത്തിട്ടും എസി കംപാര്‍ട്മെന്‍റില്‍ കയറ്റാതിരുന്നതില്‍ കുപിതനായ യുവാവ് ട്രെയിനിന്‍റെ വാതിലിലെ ഗ്ലാസ് അടിച്ചു പൊട്ടിച്ചു. തിങ്ങി നിറഞ്ഞ കോച്ചിനുള്ളിലേക്ക് കയറാന്‍ യാത്രക്കാരന്‍ ശ്രമിച്ചതോടെ വാതിലില്‍ നിന്നയാള്‍ അകത്ത് സ്ഥലമില്ലെന്നും കയറാന്‍ സാധിക്കില്ലെന്നും പറയുകയായിരുന്നു. അസംഗഡില്‍ നിന്നും ഡല്‍ഹിയിലേക്കുള്ള കഫിയാത്ത് സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസിലായിരുന്നു സംഭവം. 

ട്രെയിനില്‍ കയറാനാവാതെ വന്നതോടെ കുപിതനായ യുവാവ്  ഗ്ലാസ് കൈ കൊണ്ട് ഇടിച്ചു തകര്‍ക്കുകയായിരുന്നു. ടിക്കറ്റില്ലാത്ത യാത്രക്കാരാണ് യുവാവിനെ തടഞ്ഞതെന്ന് സമൂഹ മാധ്യമ വിഡിയോയ്ക്ക് താഴെ ചിലര്‍ കുറിച്ചിട്ടുണ്ട്. 'ഘര്‍ കെ കലാഷ്' എന്ന എക്സ് അക്കൗണ്ടില്‍ നിന്നുമാണ് വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. 32 സെക്കന്‍റ് മാത്രം ദൈര്‍ഘ്യമുള്ള വിഡിയോ ഇതുവരെ രണ്ട് മില്യണിലേറെ ആളുകളാണ് കണ്ടത്. 

ടിക്കറ്റെടുക്കാതെ യാത്രക്കാര്‍ കൂട്ടത്തോടെ ട്രെയിനില്‍ കയറുന്നതും തുടര്‍ന്നുണ്ടാകുന്ന വാഗ്വാദങ്ങളും നിരന്തരം സമൂഹമാധ്യമങ്ങളില്‍ ആളുകള്‍ പങ്കുവയ്ക്കാറുണ്ട്. എസി കോച്ചില്‍ ടിക്കറ്റില്ലാത്തവര്‍ കയറുന്നത് ഒഴിവാക്കാന്‍ റെയില്‍വേ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യം ഉയരാറുണ്ടെങ്കിലും പലപ്പോഴും നടപ്പിലാകാറില്ല. 

Unable to board on AC coach; passenger breaks door glass

MORE IN INDIA
SHOW MORE