2019ല്‍ 69.43%, ഇത്തവണ 65.5%; ആദ്യഘട്ടത്തിലെ പോളിങ് ശതമാനം കുറഞ്ഞു

ലോക്സഭാ തിരഞ്ഞെടുപ്പിന്‍റെ ആദ്യ ഘട്ടത്തില്‍ പോളിങ് ശതമാനം 2019ലേതിനേക്കാള്‍ കുറഞ്ഞു. 2019ല്‍ 69.43 ശതമാനമുണ്ടായിരുന്നത് ഇത്തവണ 65.5 ശതമാനമാണ്. തമിഴ്നാട് മുഖ്യ തിരഞ്ഞെടുപ്പ് ഒാഫീസര്‍ പറഞ്ഞ പോളിങ് ശതമാനം തിരഞ്ഞെടുപ്പ് കമ്മിഷന്‍ പിന്നീട് കുറച്ചതും ആശയക്കുഴപ്പത്തിന് ഇടയാക്കി. ആദ്യ ഘട്ടത്തിലെ വിധിയെഴുത്ത് എന്‍ഡിഎയ്ക്ക് അനുകൂലമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചു. െവസ്റ്റ് ത്രിപുര മണ്ഡലത്തില്‍ ക്രമക്കേട് നടന്നതായി കോണ്‍ഗ്രസും സിപിഎമ്മും ആരോപിച്ചു. <എന്നാല്‍ റിട്ടേണിങ് ഒാഫീസര്‍ ആരോപണം നിഷേധിച്ചു. ബിഹാറിലെ നാല് സീറ്റിലും മഹാസഖ്യം വിജയിക്കുമെന്ന് ആര്‍ജെഡി നേതാവ് തേജസ്വി യാദവ് പറഞ്ഞു. >ബംഗാളില്‍ വോട്ടെടുപ്പ് അവസാനിച്ചതിന് തൊട്ടുപിന്നാലെ തൃണമൂല്‍ കോണ്‍ഗ്രസ് വിജയാഹ്ലാദ പ്രകടനം നടത്തി. പ്രത്യേക സംസ്ഥാനം വേണമെന്ന ആവശ്യം ഉന്നയിച്ച് ഈസ്റ്റേണ്‍ നാഗാലന്‍ഡ് പീപ്പിള്‍സ് ഒാര്‍ഗനൈസേഷന്‍ വോട്ടെടുപ്പ് ബഹിഷ്ക്കരണത്തിന് ആഹ്വാനം ചെയ്തതിനാല്‍ നാഗാലന്‍ഡിലെ ആറ് ജില്ലകളില്‍ ആരും വോട്ട് ചെയ്തില്ല.    

Polling percentage decreased in the first phase of the Lok Sabha elections