ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളെ കേന്ദ്രം കൊള്ളയടിക്കുന്നു: അനീതിക്ക് മറുപടി നല്‍കും

DK-suresh
SHARE

നികുതി വിഹിതം നല്‍കാതെ കേന്ദ്ര സര്‍ക്കാര്‍ കേരളമടക്കമുളള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളെ കൊള്ളയടിക്കുന്നതിനുള്ള മറുപടിയാകും തിര‍ഞ്ഞെടുപ്പ് ഫലമെന്ന് കര്‍ണാടകയിലെ ഏക കോണ്‍ഗ്രസ് എം.പിയും ബെംഗളുരു റൂറല്‍ മണ്ഡലത്തിലെ സ്ഥാനാര്‍ഥിയുമായ ഡി.കെ. സുരേഷ് മനോരമ ന്യൂസിനോട്.ഏറ്റവും കൂടുതല്‍ നികുതി വിഹിതം നല്‍കുന്ന രണ്ടാമത്തെ സംസ്ഥാനമായ കര്‍ണാടകയ്ക്കു പോലും ഡല്‍ഹിയില്‍ പോയി സമരം ചെയ്യേണ്ടിവരുന്നത് ജനം മറക്കില്ല. ബി.ജെ.പിക്കൊപ്പം ചേര്‍ന്ന ജെ.ഡി.എസിനിപ്പോള്‍ ദേവെഗൗഡ കുടുംബത്തിന്‍റെ ക്ഷേമം മാത്രമാണു പ്രത്യയശാസ്ത്രമായുള്ളതെന്നും സുരേഷ് കുറ്റപ്പെടുത്തി.

ബെംഗളുരു റൂറലില്‍ സ്ഥാനാര്‍ഥി ഡി.കെ സുരേഷാണെങ്കിലും മത്സരിക്കുന്നതു ചേട്ടന്‍ ഉപമുഖ്യമന്ത്രിയായ ഡി.കെ. ശിവകുമാറാണ്.എണ്ണയിട്ട യന്ത്രം പോലെ പാര്‍ട്ടി സംവിധാനം ചലിക്കുന്ന മണ്ഡലത്തില്‍ പ്രാചാരണമെല്ലാം ഡി.കെയുടെ മേല്‍നോട്ടത്തിലാണ്. കേന്ദ്ര സര്‍ക്കാര്‍ കര്‍ണാടകയോടു ചെയ്ത അനീതികളാണു സുരേഷിന്‍റെ ഹ്രസ്വമായ പ്രസംഗങ്ങളില്‍ നിറയുന്നത്. വാഗ്ദാനങ്ങള്‍ നിറവേറ്റിയ സംസ്ഥാന സര്‍ക്കാരിനെ ജനം തള്ളില്ലെന്ന് സൂരേഷ് ഉറപ്പിക്കുന്നു.

ബി.ജെ.പിയിലെത്തിയ ദേവെഗൗഡയുടെ മരുമകന്‍ ഡോക്ടര്‍ സി.എന്‍.മജ്ഞുനാഥാണ് എതിരാളി. 2019ലെ മോദി കൊടുങ്കാറ്റില്‍ കന്നഡ മണ്ണില്‍ ഉലയാതെ നിന്ന ഏക മണ്ഡലമായിരുന്നു ബെംഗളുരു നോര്‍ത്ത്. വൊക്കലിഗ സമുദായത്തിന്‍റെ പിന്തുണയിലും നാട്ടുകാരനെന്ന ഇമേജിലും വിജയിച്ചു കയറിയ സുരേഷിനെ ഏതുവിധേനയും തോല്‍പ്പിക്കണമെന്ന ലക്ഷ്യത്തിലാണു ദേവെഗൗഡയുടെ മരുമകനെ ബി.ജെ.പി. സ്ഥാനാര്‍ഥിയാക്കിയത്.

DK Suresh said that the election results will be the answer to the central government's looting of the southern states including Kerala

MORE IN INDIA
SHOW MORE