പൊലീസ് വാഹനത്തില്‍ തടവുകാരിയെ ബലാല്‍സംഗം ചെയ്​തു; രണ്ട് തടവുകാര്‍ക്കെതിരെ കേസ്

rape-jharkhand
SHARE

പൊലീസ് വാഹനത്തില്‍ വച്ച് തടവുകാരിയെ ബലാല്‍സംഗം ചെയ്​ത് രണ്ട് തടവുകാര്‍ക്കെതിരെ കേസ്. ഹരിയാനയിലെ റോഹ്​തക് ജില്ലയിലാണ് സംഭവം നടന്നത്. ജിന്ദ് സ്വദേശികളായ മനീഷ്, സതീഷ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ചികില്‍സ കഴിഞ്ഞാണ് യുവതി ബലാല്‍സംഗത്തിന് ഇരയായത്. ചികില്‍സയ്ക്ക് ശേഷം പുരുഷന്മാരായ തടവുകാര്‍ക്കൊപ്പമായിരുന്നു യുവതിയും വാഹനത്തിലുണ്ടായിരുന്നത്. ഈ സമയം വാഹനത്തില്‍ പൊലീസുകാരുണ്ടായിരുന്നില്ല. ചികില്‍സയ്ക്ക് ശേഷമുള്ള രേഖകള്‍ തയാറാക്കുന്ന തിരക്കലായിരുന്നു എന്നാണ് പൊലീസുകാര്‍ പറയുന്നത്. 

വാഹനത്തിലിരിക്കെ യുവതിക്ക് കുടിക്കാന്‍ ഒരു പാനീയം നല്‍കിയ ശേഷമാണ് മനീഷും സതീഷും യുവതിയെ ബലാല്‍സംഗം ചെയ്​തത്. യുവതിയുടെ പരാതിപ്രകാരം ജിന്ദ് സിവില്‍ ലൈന്‍ പൊലീസ് സ്റ്റേഷനില്‍ കേസ് ഫയല്‍ ചെയ്​തു.

Women inmate were raped in a police vehicle

MORE IN INDIA
SHOW MORE