തടഞ്ഞ് സുരക്ഷ സേന ; വാഹനം നിര്‍ത്തിച്ച് പരാതിക്കാരനെ കണ്ട് ജഗന്‍

jagan-election
SHARE

സൈബറിടത്താകെ വൈറലാകുകയാണ് വൈഎസ്ആർ കോൺഗ്രസ് അധ്യക്ഷനും ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയുമായ ജഗൻ മോഹൻ റെഡ്ഡിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ വിഡിയോ. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പോവുന്ന ജഗന്‍റെ വാഹനത്തിനടുത്തേക്ക് ഒരാള്‍ പരാതിയുമായി എത്തുന്നതും ജഗന്‍റെ സുരക്ഷ സേന അയാളെ തടയുന്നതും വിഡിയോയില്‍ കാണാം. വാഹനം മുന്നോട്ട് എടുക്കുമ്പോള്‍ തന്‍റെ കയ്യിലെ പരാതിയുമായി അയാള്‍ ഉയര്‍ത്തി കാണിച്ച് പിന്നാലെ ഓടുന്നു. എന്നാല്‍ വീണ്ടും സുരക്ഷ സേന തടയുന്നു. ഈ കാഴ്ച കാണുന്ന ജഗന്‍ വാഹനത്തില്‍ നിന്ന് ഇറങ്ങി വന്ന് പരാതി പേപ്പര്‍ വാങ്ങുന്നതും അയാളെ സമാധാനിപ്പിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. വിഡിയോ സമൂഹമാധ്യങ്ങളില്‍ വൈറലാണ്.

MORE IN INDIA
SHOW MORE