സ്​കൂളില്‍ ഫേഷ്യല്‍ ചെയ്​ത് പ്രധാനാധ്യാപിക; വിഡിയോ എടുത്തവര്‍ക്ക് മര്‍ദനം

Unnao
SHARE

കുട്ടികള്‍ക്ക് പാഠം പറഞ്ഞുകൊടുക്കേണ്ട സമയത്ത് ഫോഷ്യല്‍ ചെയ്​ത് പ്രധാനാധ്യാപിക. ഉത്തര്‍ പ്രദേശിലെ ഉന്നാവോയിലാണ് പ്രൈമറി സ്കൂളിലെ പ്രധാനാധ്യപികയായ സംഗീത സിങ് ജോലി മറന്ന് മുഖം മിനുക്കാന്‍ പോയത്. കുട്ടികള്‍ക്ക് ഭക്ഷണം തയാറാക്കുന്ന അടുക്കളയിലിരുന്നാണ് സംഗീത മറ്റൊരാളുടെ സഹായത്തോടെ ഫേഷ്യല്‍ ചെയ്​തത്. മറ്റൊരു അധ്യാപികയായ അനം ഖാനാണ് വിഡിയോ പകര്‍ത്തിയത്. തന്‍റെ വിഡിയോ പകര്‍ത്തുന്നുവെന്ന് അറിഞ്ഞതോടെ എഴുന്നേല്‍ക്കുന്ന സംഗീതയേയും വിഡിയോയില്‍ കാണാം. വിഡിയോ എടുത്ത അധ്യാപികയെ ഒാടിച്ചിട്ട് പിടിച്ച സംഗീത അവരുടെ കൈ കടിച്ചുമുറിക്കുകയും ചെയ്​തു. മുറിഞ്ഞ കയ്യില്‍ നിന്നും രക്തം വരുന്ന വിഡിയോയും അനം ഖാന്‍ പോസ്റ്റ് ചെയ്തിരുന്നു. 

വിഡിയോ പുറത്തുവന്നതോടെ ബ്ലോക്ക് എഡ്യുക്കേഷന്‍ ഓഫീസര്‍ സംഗീതക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചു. സംഗീത സിങ്ങിനെതിരെ പൊലീസ് കേസെടുത്തിട്ടുമുണ്ട്. അനം ഖാനില്‍ നിന്നും സംഗീതക്കെതിരെ പരാതി ലഭിച്ചിട്ടുണ്ടെന്ന് ബിഗാപൂര്‍ സര്‍ക്കിള്‍ ഓഫീസര്‍ മായ റായി പറഞ്ഞു. സ്കൂളിലിരുന്ന ഫേഷ്യല്‍ ചെയ്​തതിനും വിഡിയോ പകര്‍ത്തിയ അധ്യാപിക ആക്രമിച്ചതിനുമാണ് കേസ് രജിസ്റ്റര്‍ ചെയ്​തതെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.

Headmistress doing facial at school

MORE IN INDIA
SHOW MORE