ഇതുവരെ പിടികൂടിയത് 1300 കോടി; പണമൊഴുകുന്ന തമിഴ്നാട് തിരഞ്ഞെടുപ്പ്

tamilnadu-election
SHARE

തമിഴ്നാട് പോളിങ് ബൂത്തിലേക്ക് നീങ്ങാൻ മണിക്കൂറുകൾ ശേഷിക്കെ അവസാനഘട്ട ഒരുക്കങ്ങളുമായി തിരഞ്ഞെടുപ്പ് കമ്മിഷൻ. പോളിങ് ബൂത്ത്  ഉദ്യോഗസ്ഥർക്കുള്ള അവസാനഘട്ട പരിശീലനത്തിനുശേഷം വൈകിട്ട് ബാലറ്റുകൾ വിതരണം ചെയ്യും.  ശക്തമായ ചൂടിനിടെയാണ് തമിഴ്നാട്ടിലെ തിരഞ്ഞെടുപ്പ്. 

നിശബ്ദ പ്രചാരണ ദിവസമായ ഇന്ന് കേരളത്തിലേതുപോലെ വീടുകൾ കയറുന്ന പതിവ് തമിഴ്നാട്ടിൽ ഇല്ല. അതിനാൽ തന്നെ പൂർണമായും നിശബ്ദമാണ് ഇന്ന് തമിഴ്നാട്ടിലെ രാഷ്ട്രീയ പാർട്ടികൾ. പക്ഷേ പണം ഒഴുകാനുള്ള സാധ്യത മുന്നിൽക്കണ്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ ഫ്ലയിങ് സ്ക്വാർഡുകൾ പ്രത്യേക ജാഗ്രതയിലാണ്.  കോയമ്പത്തൂർ പുളുവപ്പട്ടിയിൽ  ബിജെപി പ്രവർത്തകനിൽ നിന്ന്  ഫ്ലൈയിം​ഗ് സ്ക്വാഡ് 81,000 രൂപ പിടികൂടി. വാർഡ് തിരിച്ച് പണം കൈമാറാനുള്ള ശ്രമത്തിനിടെയാണ് അറസ്റ്റ്.  

ഇതുവരെ പണവും സ്വർണവും അടക്കം 1300 കോടിയാണ് സംസ്ഥാനത്തുനിന്ന്  പിടികൂടിയത്.  അതിനിടെ തിരഞ്ഞെടുപ്പിനുള്ള അവസാനഘട്ട ഒരുക്കങ്ങൾ പൂർത്തിയാക്കുന്ന തിരക്കിലാണ്  കമ്മീഷൻ. നോർത്ത് സൗത്ത് സെൻട്രൽ എന്നിങ്ങനെ മൂന്ന് ലോക്സഭാ മണ്ഡലമുള്ള ചെന്നൈ നഗരത്തിൽ മാത്രം 19000 ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിരിക്കുന്നത്. അവസാനഘട്ട പരിശീലനവും പൂർത്തിയാക്കിയ ശേഷം വൈകിട്ടോടെ ഉദ്യോഗസ്ഥർക്ക് ബാലറ്റുകൾ കൈമാറും. 

MORE IN INDIA
SHOW MORE