പിണറായി വിജയനും മകളും കേരളത്തെ കട്ടുമുടിക്കുന്നു: രേവന്ത് റെഡ്ഢി

thelugana
SHARE

മുഖ്യമന്ത്രി പിണറായി വിജയനെയും മകളെയും തെലങ്കാന മുന്‍മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവുവും മക്കളുമായി ഉപമിച്ച് രേവന്ത് റെഢി. ചന്ദ്രശേഖര്‍ റാവുവും മക്കളും തെലങ്കാനയെ കൊള്ളയടിച്ചതുപോലെ പിണറായി വിജയനും മകളും കേരളത്തെ കൊള്ളയടിക്കുകയാണെന്ന് രേവന്ത് റെഢി ആരോപിച്ചു. ആറ്റിങ്ങല്‍ മണ്ഡലത്തിലെ കല്ലറയില്‍ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ സംസാരിക്കുകകയായിരുന്നു തെലങ്കാന മുഖ്യമന്ത്രി. 

കല്ലറയില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി അടൂര്‍പ്രകാശിനുവേണ്ടി നടത്തിയ പ്രചാരണ യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ കടന്നാക്രമിച്ചായിരുന്നു രേവന്ത് റെഢി സംസാരിച്ചത്.  അഴിമതി ആരോപണങ്ങളില്‍ നടപടി ഭയന്ന് മോദിക്കെതിരെ പിണറായി പോരാടുന്നില്ല. യു.ഡി.എഫിനെ പരാജയപ്പെടുത്തി മോദിയെ സഹായിക്കാനാണ് ശ്രമമെന്നും അദ്ദേഹം ആരോപിച്ചു. ഇന്ത്യയുടെ അടുത്ത പ്രധാനമന്ത്രി കേരളത്തില്‍ നിന്നായിരിക്കും. വോട്ട് ചെയ്യുമ്പോള്‍ അതോര്‍മയിലുണ്ടായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. 

രാവിലെ തുമ്പ മുതല്‍ അഞ്ചുതെങുവരെ റോഡ് ഷോയിലും അടൂര്‍ പ്രകാശിനൊപ്പം രേവന്ത് റെഢി പങ്കെടുത്തു. നൂറുകണക്കിന് പ്രവര്‍ത്തകര്‍ അണിനിരന്നു. ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന ആറ്റിങ്ങലില്‍ ദേശീയ നേതാക്കളെ അണിനിരത്തി പ്രചാരണം കൊഴുപ്പിക്കുകയാണ് യു.ഡി.എഫ്. 

MORE IN INDIA
SHOW MORE