തമിഴ്നാട്ടില്‍ നാളെ വോട്ടെടുപ്പ്; ആളൊഴിഞ്ഞ് വാതുരുത്തി

vathururhty
SHARE

തമിഴ്നാട്ടില്‍ നാളെ വോട്ടെടുപ്പ് നടക്കാനിരിക്കെ ആളൊഴിഞ്ഞ് വാതുരുത്തി അടക്കമുള്ള കൊച്ചിയിലെ സ്ഥലങ്ങള്‍. തമിഴര്‍ തിങ്ങിപ്പാര്‍ക്കുന്ന ഇവിടങ്ങളില്‍ നിന്ന് ആളുകള്‍ വോട്ടുചെയ്യാന്‍ നാട്ടിലെയ്ക്ക് തിരിച്ചതാണ് കാരണം. ഇതോടെ കൊച്ചിയുടെ ദൈനംദിന പ്രവര്‍ത്തികളെ ഈ ആള്‍ക്ഷാമം ബാധിക്കുമെന്ന് കൊച്ചി കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാരും പറയുന്നു.

വാതുരുത്തിയില്‍ ഇനി നാമ മാത്ര ആളുകളെ അവശേഷിക്കുന്നുള്ളു. ആ അവശേഷിച്ചവരില്‍ ഭൂരിഭാഗവും ഇന്ന് രാത്രി നാട്ടിലെയ്ക്ക് വണ്ടി കയറും. വോട്ടു ചെയ്യണം. അവകാശം വിനിയോഗിക്കണം.  ജനാധിപത്യപ്രക്രിയയില്‍ പങ്കാളിയാവണം. 

ബന്ധുക്കളെ കണ്ട്, രണ്ടുദിവസം നാട്ടില്‍ക്കഴിയണം എന്നിട്ടെ മടക്കമുള്ളു. തമിഴര്‍ തിങ്ങിപ്പാര്‍ക്കുന്ന ഇടങ്ങളില്‍ നിന്ന് ആളൊഴിഞ്ഞതോടെ, അവര്‍ തിരികെയെത്തും വരെ ശുചീകരണവും, വിടുകളില്‍ നിന്നുള്ള മാലിന്യ ശേഖരണവുമൊക്കെ മന്ദഗതിയിലാകും.

Loksabha election 2024 vathuruthy

MORE IN INDIA
SHOW MORE