പുലര്‍ച്ചെ ‌‌ബൈക്കില്‍ കറങ്ങി റീലെടുക്കാന്‍ ശ്രമം; 30 പേര്‍ക്കെതിരെ കേസ്

ബൈക്കില്‍ കറങ്ങി റീലെടുക്കാന്‍ ശ്രമിച്ച മുപ്പതോളം പേര്‍ക്കെതിരെ ഡല്‍ഹിയില്‍ കേസ്. 28 ബൈക്ക് പിടിച്ചെടുത്തെന്നും കര്‍ശന നടപടിയുണ്ടാകുമെന്നും പൊലീസ് അറിയിച്ചു. 

പുലര്‍ച്ചെ റോഡിലേക്കിറങ്ങി, ബൈക്കില്‍ അഭ്യാസ പ്രകടനം നടത്തി റീലെടുക്കുക, ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുക. അങ്ങനെയൊരു സംഘത്തെയാണ് ഡല്‍ഹിയില്‍ പൊലീസ് പിടികൂടിയത്. ഡല്‍ഹിയുടെ ഹൃദയഭാഗത്ത് പാര്‍ലമെന്‍റ് സ്ട്രീറ്റ്, കര്‍ത്തവ്യപഥ് പൊലീസ് സ്റ്റേഷന്‍ പരിധികളിലായാണ് റീല്‍സ് വീരന്‍മാര്‍ അറസ്റ്റിലായത് .

ന്യൂഡല്‍ഹി ജില്ലയിലെ വിവിധ റോഡുകളില്‍ അര്‍ധരാത്രിക്ക് ശേഷം ബൈക്കില്‍ അഭ്യാസം നടത്തുന്നവരുടെ ശല്യമാണെന്ന പരാതി വ്യാപകമായിരുന്നു. തുടര്‍ന്നാണ് പൊലീസ് രാത്രി പരിശോധന കര്‍ശനമാക്കിയത്.  സിസി ടിവി ദൃശ്യങ്ങളാണ് ബൈക്കില്‍ റീലെടുക്കാന്‍ ഇറങ്ങിയവര്‍ക്ക് വിനയായത്. പുലര്‍ച്ചെ മൂന്നരയ്ക്ക് ശേഷമാണ് ഇവര്‍ ക്യാമറയില്‍ കുടുങ്ങിയത്. മനുഷ്യജീവന് അപകടമുണ്ടാക്കുന്ന വിധത്തില്‍ അശ്രദ്ധമായ‌ി വാഹനമോടിച്ചെന്ന വകുപ്പ് ചുമത്തിയാണ് പൊലീസ് കേസ്. 

Case against 25 delhi bikers for creating ruckus on road