അക്ബർ ഇനി സൂരജ് ; സീത, തനയ ആകും: സിംഹങ്ങൾക്ക് പുതിയ പേര്

sita-akber-lions.jpg.image.845.440
SHARE

പശ്ചിമ ബംഗാളിലെ സിലിഗുരി സഫാരി പാര്‍ക്കിലെ അക്ബര്‍ സൂരജും സീത തനയയുമായയേക്കും. അക്ബര്‍–സീത സിംഹങ്ങളുടെ പേരിനെ ചൊല്ലിയും അവരെ ഒപ്പം താമസിക്കുന്നതിനെ ചൊല്ലിയും വലിയ വിവാദമുണ്ടായതിന് പിന്നാലെയാണ് ബംഗാള്‍ സര്‍ക്കാര്‍ സെന്‍ട്രല്‍ സൂ അതോറിറ്റിക്ക് മുന്‍പില്‍ പുതിയ പേര് നിര്‍ദേശിച്ചിരിക്കുന്നത്. 

സിംഹങ്ങള്‍ക്ക് അക്ബര്‍, സീത എന്ന പേര് നല്‍കിയത് ശരിയായില്ലെന്നാണ് കല്‍ക്കട്ട ഹൈക്കോടതി അഭിപ്രായപ്പെട്ടിരുന്നത്. ദൈവത്തിന്റെ പേരാണോ മൃഗങ്ങള്‍ക്ക് ഇടുന്നത് എന്നും സിംഹങ്ങള്‍ക്ക് ദേശിയ നായകന്മാരുടെ പേരുകള്‍ നല്‍കുമോയെന്നും കോടതി ചോദിച്ചിരുന്നു. 

എന്നാല്‍ ത്രിപുരയാണ് സിംഹങ്ങള്‍ക്ക് ഈ പേരുകള്‍ നല്‍കിയത് എന്ന് ബംഗാള്‍ സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. സിംഹങ്ങളുടെ പേര് മാറ്റുന്നതിനെ കുറിച്ച് ആലോചിക്കുന്നതായും കോടതിയില്‍ ബംഗാള്‍ സര്‍ക്കാര്‍ പറഞ്ഞിരുന്നു. സിംഹങ്ങളുടെ പേര് ചൂണ്ടിയും അവയെ ഒന്നിച്ച് താമസിപ്പിക്കുന്നതിനെ ചൂണ്ടിയും വലിയ പ്രതിഷേധമാണ് വിശ്വഹിന്ദു പരിഷത്തില്‍ നിന്നുണ്ടായത്. 

മതവികാരം വ്രണപ്പെടുത്തുന്ന നീക്കമാണ് എന്ന് ആരോപിച്ച് വിഎച്ച്പി കല്‍ക്കട്ട ഹൈക്കോടതിയുടെ ജല്‍പായ്ഗുരിയിലെ സര്‍ക്യൂട്ട് ബെഞ്ചില്‍ ഹര്‍ജി നല്‍കുകയായിരുന്നു. ത്രിപുരയിലെ സെപാഹിജാല സുവോളജിക്കല്‍ പാര്‍ക്കില്‍ നിന്നാണ് ബംഗാളിലേക്ക് ഈ രണ്ട് സിംഹങ്ങളെ കൊണ്ടുവന്നത്. അക്ബര്‍ എന്ന സിംഹത്തിന് ഏഴ് വയസും സീതയ്ക്ക് അഞ്ചര വയസുമാണ് പ്രായം. 

Bengal proposes new names for lions akbar sita

MORE IN INDIA
SHOW MORE