മദ്യലഹരിയില്‍ ഭാര്യയെയും പ്രായപൂർത്തിയാകാത്ത പെൺമക്കളെയും കൊലപ്പെടുത്തി യുവാവ്

crime-scene-1-2
SHARE

മദ്യപിച്ച് ഭാര്യയെയും പ്രായപൂർത്തിയാകാത്ത രണ്ട് പെൺമക്കളെയും കൊലപ്പെടുത്തി യുവാവ്. ജാർഖണ്ഡിലെ വെസ്റ്റ് സിംഗ്ഭും ജില്ലയിലാണ് സംഭവം. പ്രതിയായ ഗുരുചരൺ പാഡിയയെ പൊലീസ് അറസ്റ്റ് ചെയ്തു. 

മുഫാസിൽ പോലീസ് സ്റ്റേഷന് കീഴിലുള്ള ലുദ്രബാസ ഗ്രാമത്തിൽ ചൊവ്വാഴ്ച രാത്രിയിലാണ് സംഭവം നടന്നത്. മദ്യപാനത്തിന്‍റെ പേരില്‍ ഗുരുചരൺ പാഡിയയും ഭാര്യ ജനോയും തമ്മിൽ വഴക്ക് പതിവായിരുന്നുവെന്നും പൊലീസ് പറഞ്ഞു. 

ചൊവ്വാഴ്ച പുലർച്ചെ 2.30ന് ഇവർ തമ്മിൽ തർക്കമുണ്ടായിരുന്നു. ഇതിനിടെ പാഡിയ കോടാലി ഉപയോഗിച്ച് ജനോയെയും 5 വയസ്സും 1 വയസ്സും പ്രായമുള്ള പെൺമക്കളെയും കൊലപ്പെടുത്തുകയായിരുന്നു. മൂന്ന് പേരുടെയും മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് അയച്ചു.

Drunk man axes wife, two daughters to death in Jharkhand

MORE IN INDIA
SHOW MORE