'കുടുംബത്തിന്‍റെ ചിത്രം വാഹനത്തിന്‍റെ ഡാഷ്‌ബോർഡിൽ വെക്കണം'; നിര്‍ദേശവുമായി യു.പി

845x440-Accident
SHARE

റോഡപകടങ്ങളുടെ എണ്ണം കുറയ്ക്കാൻ പുതിയ തന്ത്രം ആവിഷ്കരിച്ചിരിക്കുകയാണ് ഉത്തർപ്രദേശ് ഗതാഗത വകുപ്പ്. എല്ലാ ഡ്രൈവർമാരോടും അവരുടെ കുടുംബത്തിന്‍റെ ചിത്രം വാഹനത്തിന്‍റെ ഡാഷ്‌ബോർഡിൽ വെക്കാന്‍ ഗതാഗത കമ്മീഷണർ ചന്ദ്രഭൂഷൺ സിംഗ് അഭ്യർത്ഥിച്ചു.

ഡ്രൈവർമാരെ അവരുടെ കുടുംബത്തെ ഓർക്കുമ്പോള്‍ സുരക്ഷിതരായി തിരിച്ചുവരാന്‍ ശ്രദ്ധപുലര്‍ത്തുമെന്നും റോഡപകടങ്ങള്‍ കുറയുമെന്നുമാണ് കണക്കുകൂട്ടല്‍. ഇക്കാര്യം ഉറപ്പുവരുത്താൻ ആർ.ടി.ഒമാർക്കും എ.ആർ.ടി.ഒമാർക്കും ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണർമാർക്കും കത്തയച്ചു. 

ആന്ധ്രാപ്രദേശിൽ നിന്നാണ് ഈ ആശയം സ്വീകരിച്ചതെന്ന് ഗതാഗത പ്രിൻസിപ്പൽ സെക്രട്ടറി എൽ. വെങ്കിടേശ്വർ ലു പറഞ്ഞു.ഈ നടപടി ആന്ധ്രാപ്രദേശിലെ റോഡപകടങ്ങൾ വിജയകരമായി കുറച്ചുവെന്നും കമ്മീഷണർ പറഞ്ഞു.

ഉത്തർപ്രദേശില്‍ 2022-ൽ 22,596-ൽ നിന്ന് 2023-ൽ 23,652 ആയി, റോഡപകടങ്ങളിൽ 4.7 ശതമാനം വർധനവുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഗതാഗത വകുപ്പിന്‍റെ നടപടി. മൊബൈലിൽ സംസാരിക്കുന്നതിലൂടെ സംസ്ഥാനത്ത് 10 ശതമാനം അപകടങ്ങൾ നടന്നിട്ടുണ്ടെന്നാണ് കണക്കുകള്‍. 

UP Bus Drivers Asked To Keep Family Photo On Dashboard

MORE IN INDIA
SHOW MORE