മദ്യലഹരിയില്‍ വഴക്ക്; ഭാര്യയേയും മക്കളേയും പിതാവ് വെട്ടിക്കൊന്നു

police-delhi
SHARE

മദ്യലഹരിയില്‍ ഭാര്യയേയും രണ്ട് മക്കളേയും പിതാവ് വെട്ടിക്കൊന്നു. ജാര്‍ഖണ്ഡിലെ വെസ്റ്റ് സിംഗ്ഭും ജില്ലയിലാണ് സംഭവം. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. 

മുഫാസില്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ചൊവ്വാഴ്ച അര്‍ധ രാത്രിയോടെയാണ് സംഭവം. ഗുരുചരന്‍ പാ‍ഡിയ എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഗുരുചരന്റെ മദ്യപാനത്തെ തുടര്‍ന്ന് ഭാര്യയുമായി നിരന്തരം വഴക്കുണ്ടാവാറായിരുന്നെന്ന് പൊലീസ് പറയുന്നു. 

ചൊവ്വാഴ്ച പുലര്‍ച്ചെ 2.30ഓടെ ഇരുവരും തമ്മില്‍ വഴക്കുണ്ടാവുകയും ഗുരുചരന്‍ ഭാര്യയെ കോടാലി ഉപയോഗിച്ച് വെട്ടുകയുമായിരുന്നു. അഞ്ച് വയസും ഒരു വയസുമുള്ള പെണ്‍മക്കളേയും ഇയാള്‍ കോടാലി കൊണ്ട് വെട്ടിക്കൊലപ്പെടുത്തി. 

The Father killed wife and his two daughter

MORE IN INDIA
SHOW MORE