രാമനവമി ദിനത്തില്‍ സൂര്യതിലകം അണിഞ്ഞ് രാംലല്ല

ramlalla
SHARE

ഇന്ന് രാമനവമി ദിനത്തില്‍ അയോധ്യയില്‍ രാംലല്ല സൂര്യതിലകം അണിഞ്ഞു. വൈകാരിക നിമിഷമായിരുന്നുവെന്നും സൂര്യതിലകം ഇന്ത്യയെ കീര്‍ത്തിയുടെ പുതിയ ഉയരങ്ങളിലെത്തിക്കാന്‍ പ്രേരിപ്പിക്കട്ടെയെന്നും പ്രധാനമന്ത്രി പറഞ്ഞു. രാമന്‍റെ പേരില്‍ കച്ചവടം നടത്തുന്നവര്‍ അധികാരത്തിനായി പറഞ്ഞ വാക്ക് മറക്കുകയാണെന്ന് ബിജെപിയെ ഉന്നമിട്ട് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് കുറ്റപ്പെടുത്തി.  

സമയം ഉച്ച 12 കഴിഞ്ഞു. ശ്രീരാമന്‍ ജനിച്ച സമയം. സൂര്യരശ്മികള്‍ അയോധ്യ ക്ഷേത്രത്തിലെ ഗര്‍ഭഗൃഹത്തിനകത്ത് രാംലല്ലയുടെ തിരുനെറ്റിയില്‍ പതിഞ്ഞു. 58 മില്ലിമീറ്റര്‍ വലുപ്പമുള്ള സൂര്യതിലകം. കണ്ണാടികളും ലെന്‍സുകളും സവിശേഷരീതിയില്‍ സജ്ജീകരിച്ചാണ് തിലകം സാധ്യമാക്കിയത്. പ്രാണപ്രതിഷ്ഠയ്ക്ക് ശേഷമുള്ള ആദ്യ രാമനവമി ആഘോഷം. സ്വര്‍ണവും വെള്ളിയും ഉപയോഗിച്ചുള്ള മഞ്ഞ വസ്ത്രമാണ് രാം ലല്ലയെ ധരിപ്പിച്ചിരുന്നത്. കോടിക്കണക്കിന് ജനങ്ങള്‍ കാത്തിരുന്ന ദിനമാണെന്നും അഞ്ഞൂറ് വര്‍ഷത്തിന് ശേഷം രാമന് സ്വന്തം വീട്ടില്‍ ജന്മദിനാഘോഷമെന്നും പ്രധാനമന്ത്രി അസമിലെ റാലിയില്‍ പറഞ്ഞു.

രാംലല്ല സൂര്യതിലകം അണിയുന്നത് പ്രധാനമന്ത്രി അസമിലിരുന്ന് ദര്‍ശിച്ചതിന്‍റെ വീഡിയോയും പുറത്തുവന്നു ശ്രീ രാമന്‍ സാംസ്ക്കാരിക നായകന്‍ കൂടിയാണെന്നും കോണ്‍ഗ്രസ് രാമനെയും രാമക്ഷേത്ര നിര്‍മാണത്തെയും എതിര്‍ത്തുവെന്നും പ്രതിരോധമന്ത്രി രാജ്നാഥ് സിങ് കുറ്റപ്പെടുത്തി. രാമന്‍ വാക്കു  പാലിക്കാന്‍ അധികാരം ത്യജിച്ചുവെങ്കില്‍ ഇന്ന് രാമന്‍റെ പേരില്‍ കച്ചവടം നടത്തുന്നവര്‍ അധികാരത്തിനായി പറഞ്ഞ വാക്ക് മറക്കുകയാണെന്ന് ബിജെപിയെ ഉന്നമിട്ട് കോണ്‍ഗ്രസ് നേതാവ് ജയ്റാം രമേശ് കുറ്റപ്പെടുത്തി. തൃണമൂല്‍ കോണ്‍ഗ്രസ് ബംഗാളില്‍ രാമനവമി റാലി സംഘടിപ്പിച്ചു. രാമനവമി ആഘോഷം തടയുകയാണെന്ന് മോദി ആരോപിച്ചിരുന്നു. 

Surya tilak lights up the idol of lord ram in ayodhya

MORE IN INDIA
SHOW MORE