ആവേശമായി കലാശക്കൊട്ട്; ആദ്യ ഘട്ടപരസ്യപ്രചാരണം അവസാനിച്ചു

sikkim
SHARE

ലോക്സഭാ തിരഞ്ഞെടുപ്പ് ആദ്യ ഘട്ടത്തിന്‍റെയും അരുണാചല്‍പ്രദേശിലെയും സിക്കിമിലെയും നിയമസഭാ തിരഞ്ഞെടുപ്പിന്‍റെയും പരസ്യപ്രചാരണം അവസാനിച്ചു. കോണ്‍ഗ്രസ് ഭരണകാലത്ത് മന്ത്രിമാരില്‍ പലര്‍ക്കും ഇന്ത്യയുടെ ഭൂപടത്തില്‍ ത്രിപുര എവിടെയാണെന്ന് അറിയില്ലായിരുന്നുവെന്ന് പ്രധാനനമന്ത്രി പരിഹസിച്ചു. വോട്ടിങ് യന്ത്രത്തില്‍ അട്ടിമറി നടന്നില്ലെങ്കില്‍ ബിജെപിക്ക് 180ല്‍ താഴെ സീറ്റേ ലഭിക്കൂവെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. യുസിസി നടപ്പാക്കില്ലെന്ന് ടിഎംസി പ്രകടന പത്രികയില്‍ പറയുന്നു.  

17 സംസ്ഥാനങ്ങളിലെയും നാല് കേന്ദ്രഭരണ പ്രദേശങ്ങളിലെയും 102 ലോക്സഭാ സീറ്റുകളാണ് മറ്റന്നാള്‍ വിധിയെഴുതുക. 1,625 സ്ഥാനാര്‍ഥികള്‍. ത്രികോണമല്‍സരം നടക്കുന്ന തമിഴകമാണ് ആദ്യഘട്ടത്തില്‍ ദേശീയ രാഷ്ട്രീയത്തിലെ ശ്രദ്ധാകേന്ദ്രം. ലക്ഷദ്വീപില്‍ എന്‍സിപിയുടെ മുഹമ്മദ് ഫൈസലും കോണ്‍ഗ്രസിന്‍റെ ഹംദുല്ല സെയ്തും എന്‍ഡിഎയുടെ ടി.പി യൂസുഫും തമ്മിലാണ് മല്‍സരം. മുന്‍ഗവര്‍ണര്‍ തമിഴിസൈ സൗന്ദര്‍രാജന്‍, മുന്‍മുഖ്യമന്ത്രിമാരായ ബിപ്ലബ് കുമാര്‍ ദേബ്, ഒ പനീര്‍സെല്‍വം, നബാം തുകി, ജിതന്‍ റാം മാഞ്ചി, ത്രിവേന്ദ്ര സിങ് റാവത്ത്, കേന്ദ്രമന്ത്രിമാരായ നിതിന്‍ ഗഡ്കരി, ജിതേന്ദ്ര സിങ്, അര്‍ജുന്‍ റാം മേഘ്‍വാല്‍, കിരണ്‍ റിജിജു, ഭുപേന്ദര്‍ യാദവ്, നിശിത് പ്രാമാണിക്, സര്‍ബാനന്ദ സോനോവാള്‍, അജയ് ഭട്ട്, ഫഗ്ഗന്‍ സിങ് കുലസ്തെ, സഞ്ജീവ് കുമാര്‍ ബല്യാന്‍ എന്നിവര്‍ മല്‍സരരംഗത്തുണ്ട്. ത്രിപുരയിലെ റാലിയില്‍ പ്രധാനമന്ത്രി കോണ്‍ഗ്രസിനെയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളെയും കടന്നാക്രമിച്ചു. 

ഇലക്ടറല്‍ ബോണ്ട് കള്ളപ്പണം വെളുപ്പിക്കാനുള്ള മാര്‍ഗമായിരുന്നുവെന്ന് പ്രിയങ്ക ഗാന്ധി ആരോപിച്ചു. ബിജെപി നാനൂറ് സീറ്റില്‍ തോല്‍ക്കുമെന്ന് അവരുടെ പ്രചാരണ വാചകത്തെ പരിഹസിച്ച് അഖിലേഷ് യാദവ് പറഞ്ഞു. ഏക വ്യക്തിനിയമം നടപ്പാക്കില്ല, സിഎഎ റദ്ദാക്കും, എന്‍ആര്‍സി നിര്‍ത്തിവയ്ക്കും എന്നിവയാണ് ടിഎംസി പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനങ്ങള്‍. 

Last day of campaigning for 1st phase of election polls and assembly polls in arunachal sikkim

MORE IN INDIA
SHOW MORE