പാര്‍ട്ടി പറഞ്ഞാല്‍ അമേഠിയില്‍ മല്‍സരിക്കും; വ്യക്തമാക്കു രാഹുല്‍

rahul-ameti
SHARE

പാര്‍ട്ടി പറഞ്ഞാല്‍ അമേഠിയില്‍ മല്‍സരിക്കുമെന്ന് രാഹുല്‍ ഗാന്ധി. അന്തിമ തീരുമാനമെടുക്കേണ്ടത് കോൺഗ്രസ്  തിരഞ്ഞെടുപ്പ് സമിതിയാണ്.  രാജ്യത്ത് മാറ്റത്തിന്‍റെ കാറ്റ് വീശുമെന്ന് എസ്.പി അധ്യക്ഷൻ അഖിലേഷ് യാദവും രാഹുല്‍ ഗാന്ധിക്കൊപ്പെം ഉത്തര്‍പ്രദേശില്‍ നടത്തിയ വാർത്തസമ്മേളനത്തിൽ പറഞ്ഞു.

ആദ്യഘട്ട പരസ്യപ്രചാരണം അവസാനിക്കും മുമ്പുള്ള എസ്.പി- കോൺഗ്രസ് സംയുക്ത വാർത്ത സമ്മേളനത്തിൽ ആദ്യ ചോദ്യം രാഹുൽ ഗാന്ധിയുടെ അമേഠി സ്ഥാനാർഥിത്വത്തെ കുറിച്ചായിരുന്നു. ബി.ജെ.പി ചോദ്യം എന്ന് പരിഹസിച്ചായിരുന്നു എവിടെയും തൊടാതെയുള്ള രാഹുലിന്‍റെ മറുപടി.  വാർത്ത സമ്മേളത്തിൽ പതിവുപോലെ മോദിയെ കടന്നാക്രമിച്ച രാഹുൽ  ഇന്ത്യ മുന്നണിക്ക് അനുകൂലമായ ശക്തമായഅടിയൊഴുക്കുണ്ടെന്നും ബിജെപി 150 സീറ്റിൽ ഒതുങ്ങുമെന്നും കൂട്ടിച്ചേർന്നു. ഇരട്ട എഞ്ചിൻ സർക്കാർ പൂർണ പരാജയമാണെന്നും ജനം മാറ്റം ആഗ്രഹിക്കുന്നു എന്നും എസ്.പി അധ്യക്ഷൻ  അഖിലേഷ് യാദവും പറഞ്ഞു.

ന്യായ് യാത്രക്ക് ശേഷം യുപിയിൽ ആദ്യ ഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിൽ രാഹുൽ ഗാന്ധി പ്രചാരണത്തിനെത്തിയിരുന്നില്ല. ഈ സാഹചര്യത്തിൽ കൂടിയായിരുന്നു ഗാസിയാബാദിലെ സംയുക്ത വാർത്ത സമ്മേളനം. 20 ന് ഇരുപാർട്ടികളും രണ്ടാം ഘട്ടത്തിൽ തിരഞ്ഞെടുപ്പ് നടക്കുന്ന അംറോഹയിൽ സംയുക്ത റാലി നടത്തും.

If party demands, will contest from Ameti; Says Rahul Gandhi.

MORE IN INDIA
SHOW MORE