ഭാര്യ മറ്റൊരാള്‍ക്കൊപ്പം കാറില്‍; വലിച്ചിറക്കി ക്രൂരമായി മര്‍ദ്ദിച്ച് ഭര്‍ത്താവ്; ദൃശ്യങ്ങള്‍

haryana-woman-attack
SHARE

ഭാര്യയെ പൊതുജനമധ്യത്തിലിട്ട് ക്രൂരമര്‍ദ്ദനത്തിനിരയാക്കി ഭര്‍ത്താവ്. ഹരിയാനയിലെ പഞ്ചകുളയിലാണ് സംഭവം. ഭാര്യയെ മറ്റൊരാള്‍ക്കൊപ്പം കാറില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഭര്‍ത്താവ് ക്രൂരമായി തല്ലിച്ചതച്ചത്. പഞ്ചകുളയിലെ സെക്ടര്‍ 26-ലെ ഹെര്‍ബല്‍ പാര്‍ക്കിലായിരുന്നു സംഭവം നടന്നത്. മര്‍ദ്ദനത്തിന്‍റെ ചിത്രങ്ങളും വിഡിയോയും സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. സംഭവത്തില്‍ യുവതിയുടെ പരാതിയെ തുടര്‍ന്ന് ഭര്‍ത്താവിനെതിരെ പൊലീസ് കേസെടുത്തു.

പാര്‍ക്കില്‍ നിര്‍ത്തിയിട്ടിരുന്ന  കാറില്‍  മറ്റൊരാള്‍ക്കൊപ്പം ഇരിക്കുകയായിരുന്ന യുവതിയെ പിന്നാലെ ചെന്ന് കാറിന്‍റെ ചില്ലടിച്ച് തകര്‍ത്ത ശേഷമാണ് പ്രതി ആക്രമിച്ചത്. കയ്യില്‍ കരുതിയിരുന്ന ബേസ് ബോള്‍ ബാറ്റ് ഉപയോഗിച്ചായിരുന്നു ഭര്‍ത്താവിന്‍റെ മര്‍ദ്ദനം. കാറിന്‍റെ ചില്ലടിച്ച് തകര്‍ത്ത ശേഷം യുവതിയെ കാറില്‍ നിന്ന് വലിച്ചിറക്കിയ പ്രതി ആളുകള്‍ നോക്കി നില്‍ക്കെ മാരകമായി ബാറ്റിന് അടിക്കുകയായിരുന്നു. നാട്ടുകാര്‍ ഇടപെട്ടാണ് അവസാനം യുവതിയെ രക്ഷപ്പെടുത്തിയത്. 

കഴിഞ്ഞ വര്‍ഷം മുതല്‍ ഭര്‍ത്താവുമായി വേര്‍പിരിഞ്ഞാണ് കഴിയുന്നതെന്നും പരിചയമുള്ള വ്യക്തിയുമായി സംസാരിച്ചിരിക്കുന്നതിനിടെയാണ് ഭര്‍ത്താവ് ആക്രമിച്ചതെന്നുമാണ് യുവതി പരാതിയില്‍ പറയുന്നത്. ചെവ്വാഴ്ച്ച മകനെ സ്‌കൂളില്‍ ശേഷമാണ് താന്‍ ഹെര്‍ബല്‍ പാര്‍ക്കിലെത്തിയതെന്നും അവിടെ വെച്ച് പരിചയമുളള ആളെ കണ്ടെപ്പോള്‍ സംസാരിച്ചിരുന്നെന്നും അപ്പോഴാണ് ഭര്‍ത്താവ് കടന്നു വന്ന് ആക്രമിച്ചതെന്നും യുവതി പരാതിയില്‍ പറയുന്നു. മുഖം മറച്ച മൂന്നു പേര്‍ക്കൊപ്പമാണ് ഭര്‍ത്താവ് പാര്‍ക്കിലെത്തിയതെന്നും യുവതി പൊലീസില്‍ അറിയിച്ചു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഭര്‍ത്താവിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത പൊലീസ് അന്വേഷണം ആരംഭിച്ചതായി അറിയിച്ചു.

Husband Beats Wife in Haryana

MORE IN INDIA
SHOW MORE