അസം കോണ്‍ഗ്രസിന്‍റെ മുഖമായി ഗൗരവ്; പുത്തനുണര്‍വ് പ്രതീക്ഷിച്ച് കോണ്‍ഗ്രസ്

assam
SHARE

അസമില്‍ മുന്‍മുഖ്യമന്ത്രി തരുണ്‍ ഗോഗോയിയുടെ മകന്‍ ഗൗരവ് ഗെഗോയിയുടെ ചുമലിലാണ് കോണ്‍ഗ്രസിന്‍റെ ഭാവി.  ബി.ജെ.പിയോടും ഭരണസംവിധാനങ്ങളോടും ഏറ്റുമുട്ടിയാണ് യുവനേതാവ് ജോർഹട്ട് ലോക്സഭാ മണ്ഡലത്തിൽ മൽസരിക്കുന്നത്. ഭരണഘടന അട്ടിമറിച്ചാണ് പൗരത്വ നിയമഭേദഗതിക്കെതിരായ പ്രതിഷേധങ്ങളെ ബി.ജെ.പി കൈകാര്യം ചെയ്യുന്നതെന്ന് ഗോഗോയ് മനോരമ ന്യൂസിനോട് പറഞ്ഞു.   

അപ്പർ അസമിലെ തേയിലത്തോട്ടത്തിലെ മൈതാനത്തിരുന്ന് ഗൗരവ് ഗെഗോയ് ഉച്ചഭക്ഷണം കഴിക്കുമ്പോള്‍ സമയം നാലര കഴിഞ്ഞു.   ലോക്സഭയിലെ കോൺഗ്രസിന്റെ ഉപനേതാവായ ഈ 41 കാരനെ തോല്‍പ്പിക്കാന്‍ അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമയുള്‍പ്പെടെ പ്രചാരണത്തിനുണ്ട്.  സ്വഛാധിപത്യമാണ് ബിജെപി ആഗ്രഹിക്കുന്നതെന്നും ജനാധിപത്യം നിലനിർത്താൻ കോൺഗ്രസിനേ സാധിക്കുകയൊള്ളെന്നും ഗൗരവ് പറയുന്നു. 

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ വൈവിധ്യമാർന്ന സംസ്കാരം സംരക്ഷിക്കപ്പെടണെന്നും ഗൗരവ്.  മണ്ഡലപുനർനിർണയത്തിന് ശേഷം അസമിൽ നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പാണ് ഇത്.  ബിജെപിയുടെ സർവസന്നാഹങ്ങളെയും തോൽപ്പിച്ച്  ഗൗരവ് വിജയിച്ചാൽ  അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടിക്കത് പുത്തൻ ഊർജം നൽകും. 

Gaurav gogoi assam congress

MORE IN INDIA
SHOW MORE