അമ്മയ്ക്ക് ഹെല്‍മറ്റില്ല; കുട്ടി ഫുട്ട്റെസ്റ്റില്‍; സാഹസികയാത്രക്കെതിരെ പരാതി

dangerous-ride
SHARE

കുട്ടിയെയും കൊണ്ട് നഗരത്തിലൂടെ സാഹസികയാത്ര നടത്തുന്ന ഒരമ്മയുടെ വി‍ഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ ലോകത്ത് വൈറലായിക്കൊണ്ടിരിക്കുന്നത്. അപകടകരമായ യാത്രയുടെ ദൃശ്യങ്ങള്‍ കാഴ്ച്ചക്കാരെയും ഭയപ്പെടുത്തി. വി‍ഡിയോയില്‍ കാണുന്ന അമ്മയും കുഞ്ഞും ആരാണെന്നോ? എവിടെ നിന്നുമുളള വി‍ഡിയോ ആണിതെന്നോ വ്യക്തമല്ല. ഹെല്‍മെറ്റ് ധരിക്കാതെ കുഞ്ഞിനെയും ഫുട്ട്റെസ്റ്റില്‍ നിര്‍ത്തി തിരക്കേറിയ മെട്രോ നഗരത്തിലൂടെ ടു വീലര്‍ ഓടിച്ചുപോകുന്ന അമ്മയെയാണ് ദൃശ്യങ്ങളില്‍ കാണുന്നത്. വൈറ്റ്ഫീല്‍ഡ് റൈസിംഗ് എന്ന എക്സ് ഉപയോക്താവാണ് വീഡിയോ പങ്കുവച്ചത്.

വിഡിയോ പോസ്റ്റ് ചെയ്ത് മണിക്കൂറുകള്‍ക്കകം അരലക്ഷത്തിന് മുകളില്‍ ആളുകളാണ് വിഡിയോ കണ്ടുകഴിഞ്ഞത്. വി‍ഡിയോയില്‍ അമ്മ ടു വീലര്‍ ഓടിക്കുന്നതായാണ് കാണുന്നതെങ്കിലും കുട്ടിയുടെ അച്ചനാണ് വണ്ടി ഓടിക്കുന്നത്. പിന്നിലിരിക്കുന്ന അമ്മ ഹെല്‍മറ്റ് വച്ചിട്ടില്ലെന്ന് മാത്രമല്ല, കുട്ടിയെ നിര്‍ത്തിയിരിക്കുന്നത് വണ്ടിയുടെ ഫുട്ട്റെസ്റ്റിലുമാണ്. സ്കൂട്ടര്‍ ഓടിച്ച മാതാപിതാക്കള്‍ക്കെതിരെ നടപടി വേണമെന്നാണ് വി‍ഡിയോ കണ്ടവരുടെ ആവശ്യം. വിഡിയോയില്‍ അച്ചനെ ശരിയായ രീതിയില്‍ കാണാത്തതിനാല്‍ അമ്മയ്ക്കെതികെയാണ് പരാതികള്‍ ഉയരുന്നത്. വളരെ അപകടകരമായ ഈ യാത്ര വല്ലാതെ ഭയപ്പെടുത്തുവെന്നും വി‍ഡിയോ കണ്ടവരില്‍ ചിലര്‍ കമന്‍റ് ചെയ്തു.

അതേസമയം ഇത് വലിയ തെറ്റാണെന്നും ഇത്തരം കാര്യങ്ങള്‍ മറ്റുളളവരെക്കൂടി ചെയ്യാന്‍ പ്രേരിപ്പിക്കുമെന്ന് മറ്റുചിലരും കമന്‍റ് ചെയ്തു. വിഡിയോ പങ്കുവച്ചുകൊണ്ട് മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്മെന്‍റിനെ ടാഗ് ചെയ്യുന്നവരും നിരവധിയാണ്. അതേസമയം  എപ്രില്‍ 13 നാണ് വി‍ഡിയോ പകര്‍ത്തിയിരിക്കുന്നതെന്നും ബെംഗളൂരു വൈറ്റ് ഫീല്‍ഡില്‍ നിന്നുള്ള വീഡിയോയാണെന്നും മറ്റൊരു എക്സ് ഉപയോക്താവ് കുറിച്ചു. ഒപ്പം വാഹനത്തിന്‍റെ നമ്പറും പങ്കുവച്ചു. ഉടന്‍ കുട്ടിയുടെ മാതാപിതാക്കള്‍ക്കെതിരെ നടപടി എടുക്കണമെന്നാണ് വിഡിയോ കണ്ടവരെല്ലാം ഉന്നയിക്കുന്ന ആവശ്യം. 

Boy stands on scooter's footrest as helmetless woman holds him; video goes viral

MORE IN INDIA
SHOW MORE