'മാവോയിസ്റ്റുകള്‍ ലക്ഷ്യമിട്ടത് വന്‍ ആക്രമണം'; പിഴുതെറിയുമെന്ന് അമിത് ഷാ

amith-sha
SHARE

ലോക്സഭാ തിരഞ്ഞെടുപ്പിനിടെ വന്‍ ആക്രമണത്തിന് മാവോയിസ്റ്റുകള്‍ ലക്ഷ്യമിട്ടിരുന്നതായി കാന്‍കെര്‍ ഏറ്റുമുട്ടിലിന് ശേഷം ബസ്തര്‍ െഎജി പറഞ്ഞു. രാജ്യത്തു നിന്നും മാവോയിസ്റ്റ് ഭീഷണി വൈകാതെ വേരോടെ പിഴുതെറിയുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. കൊല്ലപ്പെട്ട 29 മാവോയിസ്റ്റുകളില്‍ 15 പേര്‍ സ്ത്രീകളാണ്. പോസ്റ്റുമോര്‍ട്ടം നടപടികള്‍ പുരോഗമിക്കുകയാണ്. ഏറ്റുമുട്ടലിനെച്ചൊല്ലി രാഷ്ട്രീയപോരും ശക്തമായി.

ബിനഗുണ്ട, കൊറോനര്‍ ഗ്രാമങ്ങള്‍ക്കിടെയിലെ ഹാപതോല വനത്തില്‍ ഇന്നലെ ഉച്ചയക്ക് രണ്ട് മണിയോടെയാണ് ഏറ്റുമുട്ടല്‍ നടന്നത്. നാല് മണിക്കൂറോളം നീണ്ടു. മുതിര്‍ന്ന നേതാക്കളായ ശങ്കര്‍ റാവു, ലളിത മെറാവി, രാജു എന്നിവര്‍ ഉള്‍പ്പെടെ 29 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. എ.കെ 47 അടക്കം ആയുധശേഖരവും സ്ഫോടക വസ്തുക്കളും പിടിച്ചെടുത്തു. പരുക്കേറ്റ സുരക്ഷാഭടന്മാരില്‍ രണ്ടുപേര്‍ അപകടനില തരണം ചെയ്തതായും മൂന്നാമത്തെയാളുടെ നില മെച്ചപ്പെട്ടുവരുന്നതായും പൊലീസ് അറിയിച്ചു. തിരഞ്ഞെടുപ്പിനിടെ വന്‍ ആക്രമണത്തിന് മാവോയിസ്റ്റുകള്‍ ലക്ഷ്യമിട്ടിരുന്നു. ബസ്തറില്‍ വെള്ളിയാഴ്ച്ചയും കാന്‍കെറില്‍ ഏപ്രില്‍ 26നുമാണ് വോട്ടെടുപ്പ്. 

ഛത്തീസ്ഗഡില്‍ മൂന്ന് മാസത്തിനിടെ 80 മാവോയിസ്റ്റുകളെ വധിച്ചതായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. 125ലധികം മാവോയിസ്റ്റുകളെ അറസ്റ്റു ചെയ്തു. 150ലധികം മാവോയിസ്റ്റുകള്‍ കീഴടങ്ങി.  ബിജെപി ഭരണകാലത്ത് വ്യാജ ഏറ്റുമുട്ടലുകള്‍ വര്‍ധിച്ചതായി മുന്‍മുഖ്യമന്ത്രി ഭുപേഷ് ബാഗേല്‍ പ്രതികരിച്ചത് വിവാദമായി. യൂണിഫോം ധരിച്ച മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതും ആയുധങ്ങള്‍ പിടിച്ചെടുത്തതും കള്ളമാണെന്നാണോ ഭുപേഷ് ബാഗേല്‍ പറയുന്നതെന്ന് ഛത്തീസ്ഗഡ് ഉപമുഖ്യമന്ത്രി വിജയ് ശര്‍മ പ്രതികരിച്ചു.

BJP will completely uproot naxalism in jharkhand Amit shah

MORE IN INDIA
SHOW MORE