ലൈംഗിക ന്യൂനപക്ഷങ്ങള്‍ വിവേചനം നേരിടുന്നില്ലെന്ന് ഉറപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍; ആറംഗ സമിതി രൂപീകരിച്ചു

lgbt
SHARE

ലൈംഗിക ന്യൂനപക്ഷങ്ങളുമായി ബന്ധപ്പെട്ട വിവിധ പ്രശ്നങ്ങൾ പരിശോധിക്കാൻ ആറംഗ കമ്മിറ്റി രൂപീകരിച്ച് കേന്ദ്ര സർക്കാർ. സ്വവർഗ വിവാഹങ്ങൾക്ക് നിയമപരമായ അംഗീകാരം നൽകാൻ സുപ്രീം കോടതി വിസമ്മതിക്കുകയും അതേക്കുറിച്ചുള്ള നിയമനിർമ്മാണം സംബന്ധിച്ച തീരുമാനമെടുക്കാന്‍ പാർലമെന്‍റിന് നിര്‍ദേശം നല്‍കുകയും ചെയ്ത് മാസങ്ങൾക്ക് ശേഷമാണ് നടപടി.

ലൈംഗിക ന്യൂനപക്ഷങ്ങളുമായി ബന്ധപ്പെട്ട വിവിധ പ്രശ്നങ്ങൾ പരിശോധിക്കാൻ കാബിനറ്റ് സെക്രട്ടറി അധ്യക്ഷനായി ഒരു കമ്മിറ്റി രൂപീകരിക്കാൻ 2023 ഒക്ടോബർ 17ല്‍ സുപ്രീം കോടതി കേന്ദ്രത്തോട് നിർദേശിച്ചിരുന്നു.

കാബിനറ്റ് സെക്രട്ടറി ചെയർപേഴ്‌സണായ സമിതിയില്‍ ആഭ്യന്തര വകുപ്പ് സെക്രട്ടറി, വനിതാ ശിശു വികസന മന്ത്രാലയം സെക്രട്ടറി, ആരോഗ്യ കുടുംബക്ഷേമ വകുപ്പ് സെക്രട്ടറി, നിയമസഭാ വകുപ്പ് സെക്രട്ടറി, സാമൂഹ്യനീതി, ശാക്തീകരണ വകുപ്പ് സെക്രട്ടറി എന്നിവരാണ് അടങ്ങിയിട്ടുള്ളത്.

സമുഹത്തില്‍ ലൈംഗിക ന്യൂനപക്ഷങ്ങള്‍ വിവേചനങ്ങള്‍ നേരിടുന്നില്ലെന്നും പുരുഷനോ സ്ത്രീക്കോ ലഭിക്കുന്നത് പോലെ എല്ലാ സേവനങ്ങളും ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ വേണ്ട നടപടികളും ഇവര്‍ക്ക് നേരെ അതിക്രമമോ മറ്റ് ശാരിരിക, മാനസിക ഉപദ്രവങ്ങളോ നേരിടേണ്ടി വരുന്നില്ലെന്ന് ഉറപ്പാക്കാൻ സ്വീകരിക്കാവുന്ന നടപടികളും പാനൽ പരിശോധിക്കും.

ലൈംഗിക ന്യൂനപക്ഷത്തില്‍പ്പെട്ട വ്യക്തികള്‍ വൈദ്യചികിത്സകൾക്കും ശസ്ത്രക്രിയകൾക്കും വിധേയരാകാതിരിക്കാൻ എന്തെല്ലാം നടപടികളെടുക്കാമെന്നും സാമൂഹിക ക്ഷേമ അവകാശങ്ങൾ ലഭ്യമാക്കുന്നതിൽ വിവേചനം ഇല്ലെന്ന് ഉറപ്പാക്കാൻ സ്വീകരിക്കാവുന്ന നടപടികളും ആവശ്യമായ മറ്റ് പ്രശ്നങ്ങളും പാനൽ പരിശോധിക്കും. 

Centre’s 6-member panel to examine issues faced by queer community

MORE IN INDIA
SHOW MORE