‘ലോറന്‍സ് ബിഷ്ണോയിയെ തീര്‍ത്ത് കളയും’; സല്‍മാനെ കണ്ടശേഷം ഷിന്‍ഡെ

shinde-meets-salman
SHARE

വെടിവെയ്പ്പുണ്ടായ സല്‍മാന്‍ ഖാന്‍റെ വീട് സന്ദര്‍ശിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ. താരത്തിന്‍റെ മുംബൈയിലെ വസതിക്ക് നേരെയായിരുന്നു കഴിഞ്ഞ ദിവസം രണ്ടുപേര്‍ വെടിയുതിര്‍ത്തത്. മുഖ്യമന്ത്രി സന്ദര്‍ശനത്തിന് എത്തിയതോട് വീടിന്റെ പരിസരത്ത് സുരക്ഷ ശക്തമാക്കിയിരുന്നു.

സര്‍ക്കാര്‍ അവരോടൊപ്പമുണ്ടെന്ന് താന്‍ സല്‍മാന്‍ ഖാനോട് പറഞ്ഞിട്ടുണ്ടെന്ന് ഷിന്‍‍ഡെ പറഞ്ഞു. പ്രതികള്‍ രണ്ടുപേരും അറസ്റ്റിലായിട്ടുണ്ട്. അവരെ ചോദ്യം ചെയ്യും. സംഭവങ്ങളുടെ കാരണം അതോടെ വ്യക്തമാകും. ആരെയും വെറുതെ വിടില്ല, ആരെയും ഇത്തരത്തില്‍ ഉന്നം വെയ്ക്കാന്‍ പാടില്ലെന്നും ഷിന്‍ഡെ താരവുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു.

ഗ്യാങ്ങോ ഗ്യാങ് വാറുകളോ അനുവദിക്കില്ലെന്നും ഇത്തരത്തിലൊന്ന് സംഭവിക്കാന്‍ അനുവദിക്കില്ലെന്നും ലോറന്‍സ് ബിഷ്ണോയിയെ തീര്‍ത്തുകളയുമെന്നും മുഖ്യമന്ത്രി ഷിന്‍ഡെ കൂട്ടിച്ചേര്‍ത്തു. ഞായറാഴ്ച്ച 5 മണിയോടെ ബൈക്കിലെത്തിയ രണ്ടുപേരുടെ സംഘമാണ് താരം കുടുംബമായി താമസിക്കുന്ന വസതിക്ക് നേരെ വെടിയുതിര്‍ത്തത്.

കൂടിക്കാഴ്ച്ചയ്ക്ക് മുന്‍പ് സംഭവം നടന്ന അന്ന് ഷിന്‍ഡെ താരവുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നു. താരത്തിന്‍റെ സുരക്ഷ വര്‍ധിപ്പിക്കാന്‍ മുംബൈ പൊലീസ് കമ്മീഷണറോടും അറിയിച്ചിരുന്നു. 2022 മുതല്‍ താരത്തിന് ലോറന്‍സ് ബിഷ്ണോയി ഗോള്‍ഡി ബ്രാര്‍ തുടങ്ങിയ സംഘങ്ങളില്‍ നിന്നും ഭീഷണി ഉണ്ടായിരുന്നു. ‌

MORE IN INDIA
SHOW MORE