‘പലപ്പോഴും തോന്നും, കോണ്‍ഗ്രസിന് താല്‍പര്യം ബിജെപി ജയമെന്ന്’; ഗുലാം നബി

Ghulam-Nabi-Azad
SHARE

 കോണ്‍ഗ്രസ് പലപ്പോഴും ബിജെപിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതായി തോന്നിയിട്ടുണ്ടെന്ന് ജമ്മു കാശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഗുലാം നബി ആസാദ്. പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ കോണ്‍ഗ്രസ് നടപടികളൊന്നും സ്വീകരിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മുന്‍പ് ജി 23 നേതാക്കള്‍ കോണ്‍ഗ്രസിനുളളില്‍ തന്നെയുള്ള മാറ്റത്തിന് വേണ്ടി പോരാടാറുണ്ടായിരുന്നു, എന്നാല്‍ പാര്‍ട്ടി നേതൃത്വം അതിന് വേണ്ടത്ര ശ്രദ്ധകൊടുത്തില്ല.

പലപ്പോഴും ബിജെപി ജയിക്കുന്നതാണ് കോണ്‍ഗ്രസിന്‍റെ താല്‍പര്യമെന്നാണ് തോന്നുന്നതെന്നും അദ്ദേഹം തുറന്നടിച്ചു. രാജ്യത്തെ പ്രധാന പ്രശ്നങ്ങള്‍ ദാരിദ്ര്യവും തൊഴിലില്ലായ്മയും പണപ്പെരുപ്പവുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതെല്ലാം ഇല്ലാതാക്കുക എന്നതാണ് അധികാരത്തില്‍ വരുന്ന പാര്‍ട്ടികള്‍ ചെയ്യേണ്ടത്. തിരഞ്ഞെടുപ്പില്‍ മല്‍സരിക്കേണ്ടത് മതം പറഞ്ഞല്ലെന്നും വികസനം ചര്‍ച്ചചെയ്യണെമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ജമ്മു കാശ്മീര്‍ വിഷയത്തിലും അദ്ദേഹം രാഷ്ട്രീയ പാര്‍ട്ടികളെ കുറ്റപ്പെടുത്തി. ചില രാഷ്ട്രീയക്കാര്‍ കാരണം ജമ്മു കാശ്മീരില്‍ ഒരു ലക്ഷത്തോളം പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നും, കശ്മീരില്‍ തീ കൊളുത്തിയ ശേഷം നേതാക്കള്‍ താഴ്​വരെ വിട്ട് പുറത്ത് താമസമാക്കിയെന്നും അദ്ദേഹം പറഞ്ഞു. താന്‍ മുഖ്യമന്ത്രിയായിരുന്ന സമയത്ത് നടത്തിയ വികസനങ്ങളെ അദ്ദേഹം പ്രത്യേകം ഓര്‍മിപ്പിച്ചു.

MORE IN INDIA
SHOW MORE