ബൈക്കുമായി കൂട്ടിയിടിച്ചു; മൃതദേഹം കാറിനു മുകളില്‍; ഓടിയത് 18 കിലോ മീറ്റര്‍

death.jpg.image.845.440
പ്രതീകാത്മക ചിത്രം.
SHARE

കാറും ബൈക്കും തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൃതദേഹവുമായി കാര്‍ ഓടിയത് 18 കിലോമീറ്ററോളം. അപകടത്തില്‍ ബൈക്കോടിച്ചിരുന്നയാള്‍ തെറിച്ചുവീണത് കാറിനു മുകളിലായിരുന്നു. കാര്‍ നിര്‍ത്താതെപോയ ഡ്രൈവര്‍ ഇതറിഞ്ഞില്ല. മറ്റ് വാഹനങ്ങളില്‍ യാത്ര ചെയ്യുന്നവരും കാല്‍നടയാത്രക്കാരുമാണ് വാഹനത്തിനു മുകളില്‍ മൃതദേഹം കിടക്കുന്നത് കണ്ടത്.

ആന്ധ്രപ്രദേശിലെ ആനന്ദ്പുര്‍ ജില്ലയിലാണ് സംഭവം. ഞായറാഴ്ച രാത്രി എട്ടുമണിയോടെയാണ് അപകടം നടന്നത്. കാറിനു മുകളില്‍ മൃതദേഹം കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടവര്‍ വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു. മരണപ്പെട്ടയാളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ് വിവരം. കാര്‍ ആളുകള്‍ തടഞ്ഞുനിര്‍ത്തവേ രക്ഷപ്പെട്ടോടിയ ഡ്രൈവര്‍ക്കായി പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്. സംഭവത്തില്‍ കൊലകുറ്റത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

Car travelled 18 kilometres with the body of a person on the roof after a head-on collision with a bike.

MORE IN INDIA
SHOW MORE