കോടതിയലക്ഷ്യക്കേസ്; സുപ്രീം കോടതില്‍ തെറ്റ് ഏറ്റുപറഞ്ഞ് കൈകൂപ്പി ബാബാ രാംദേവ്

pathanjali
SHARE

പത‍ഞ്ജലിക്കെതിരായ കോടതിയലക്ഷ്യകേസില്‍ സുപ്രീം കോടതില്‍ തെറ്റ് ഏറ്റുപറഞ്ഞ് മാപ്പപേക്ഷിച്ച് യോഗ ഗുരു ബാബാ രാംദേവ്,  മറ്റ് ചികില്‍സാ രീതികളെ എതിർക്കാൻ നിങ്ങൾക്ക് അവകാശമില്ലെന്ന് സുപ്രീം കോടതി ഓര്‍മിപ്പിച്ചു. കേസ് 23ന് വീണ്ടും പരിഗണിക്കും. 

കോടതി വിലക്കിയിട്ടും ആധുനിക മരുന്നുകള്‍ക്കെതിരെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നല്‍കിയ കേസിലാണ് ഒടുവില്‍ ബാബാ രാംദേവും പതഞ്ജലി എം.ഡി ആചാര്യ ബാലകൃഷ്ണയും  സുപ്രീം കോടതിയില്‍ നേരിട്ട് ഹാജരായി മാപ്പുപറഞ്ഞത്.  തെറ്റ് ഇനി ആവര്‍ത്തിക്കില്ലെന്നും കൈകൂപ്പികൊണ്ട് ബാബ രാംദേവ്  പറഞ്ഞു.    ഒരു രോഗത്തിന് ഒരു മരുന്ന് എന്ന പരസ്യം അനുവദിക്കില്ലെന്നും മറ്റ് ചികില്‍സാ രീതികളെ എതിര്‍ക്കരുതെന്നും സുപ്രീംകോടതി ഓര്‍മിച്ചു.  തങ്ങള്‍ക്ക് ബദല്‍ മാര്‍ഗങ്ങളുണ്ടെന്ന് രാംദേവ്, നിയമം എല്ലാവർക്കും ഒന്നാണെന്നും തെറ്റിനെ ന്യായീകരിക്കുകയാണോയെന്നും  ജസ്റ്റിസ് ഹിമ കോലി, ജസ്റ്റീസ് എ അമാനുള്ള എന്നിവരുടെ ബെഞ്ച് ചോദിച്ചു. ന്യായീകരിക്കുകയല്ല,  ക്ഷമാപണം നടത്തുകയാണ് എന്നായിരുന്നു രാംദേവിന്‍റെ മറുപടി.  

കേസില്‍ പതഞ്ജലിയുടെയും ബാബ രാംദേവിന്‍റെയും  എഴുതിനല്‍കിയ മാപ്പപേക്ഷ ആത്മാര്‍ഥതയില്ലാത്തതെന്ന് ചൂണ്ടിക്കാട്ടി സുപ്രീം കോടതി രണ്ടുതവണ തള്ളിയിരുന്നു.  തുടര്‍ന്നാണ് മൂന്നാംതവണ ഹാജരായപ്പോഴാണ് രാംദേവിന് മാപ്പുപറയാന്‍ അവസരം ലഭിക്കുന്നത്.  കേസ് 23ന് വീണ്ടും പരിഗണിക്കുമ്പോളും രാംദേവ് ഹാജരാകണം. 

Baba Ramdev apologizes to Supreme Court in contempt of court case against Patanjali

MORE IN INDIA
SHOW MORE