മദ്യനയ അഴിമതിക്കേസ്: അറസ്റ്റ് ചോദ്യം ചെയ്തുള്ള കേജ്രിവാളിന്‍റെ ഹര്‍ജിയില്‍ ഇഡിക്ക് സുപ്രീംകോടതി നോട്ടീസ്

Untitled design - 1
SHARE

ഡൽഹി മദ്യനയ അഴിമതിക്കേസിലെ അറസ്റ്റിനെ ചോദ്യം ചെയ്തുള്ള മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്‍റെ ഹര്‍ജിയില്‍ ഇഡിക്ക് സുപ്രീംകോടതി നോട്ടീസ് അയച്ചു.  മനീഷ് സിസോദിയയാണ്  മദ്യനയ അഴിമതിയെ സൂത്രധാരനെന്ന് സിബിഐ വിചാരണക്കോടതില്‍ വാദിച്ചു.  കൊടുംകുറ്റവാളികളോടെന്ന പോലെയാണ്  അരവിന്ദ് കേജ്‍രിവാളിനോട് തിഹാര്‍ ജയില്‍ അധികൃതര്‍ പെരുമാറുന്നതെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിങ് മാന്‍ വിമര്‍ശിച്ചു

ലോക്സഭാ തിരഞ്ഞെടുപ്പില്‍ ആദ്യഘട്ട വോട്ടെടുപ്പിലേക്ക് നീങ്ങാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ മദ്യഅഴിമതി കേസില്‍ കോടതികളില്‍ പ്രതീക്ഷ അര്‍പ്പിച്ച് നീങ്ങുകയാണ് ആം ആദ്മി പാര്‍ട്ടി.  കേജ്രിവാളിന്‍റെ അറസ്റ്റിനെ ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍  ഈ മാസം 24 നകം മറുപടി നല്‍കാന്‍ ഇഡിയോട്  സുപ്രീംകോടതി നിര്‍ദേശിച്ചു. കേജ്രിവാളിന്‍റെ ഹര്‍ജി വെള്ളിയാഴ്ച കേള്‍ക്കണമെന്ന അഭിഭാഷകന്‍  അഭിഷേക്  മനു സിംഗ്വിയുടെ ആവശ്യം  സുപ്രീം കോടതി നിരസിച്ചു. കേസില്‍ പ്രാഥമിക വാദങ്ങള്‍ ഉയര്‍ത്താന്‍ സിംഗ്വി ശ്രമിച്ചതും ജസ്റ്റീസുമാരായ സജ്ജീവ് ഖന്ന, ദീപാങ്കര്‍ ദത്ത എന്നിവരുടെ ബെഞ്ച് പ്രോല്‍സാഹിപ്പിച്ചില്ല. 

കേസില്‍ സ്വാഭാവിക ജാമ്യം തേടിയുള്ള മനീഷ് സിസോദിയുടെ ഹര്‍ജിയില്‍ വിചാരണക്കോടതിയില്‍  എതിര്‍പ്പറിയിച്ച സിബിഐ , മുഖ്യസൂത്രധാരന്‍ സിസോദിയാണെന്ന് വാദിച്ചു. മുഖ്യസൂത്രധാരന്‍ കേജ്രിവാളാണെന്ന് ഇഡി വാദിക്കുമ്പോളാണ് അത് സിസോദിയാണെന്ന് സിബിഐ ഇന്ന് കോടതിയില്‍ പറഞ്ഞത്.  സിസോദിയുടെ ജാമ്യാപേക്ഷയില്‍ ഇന്ന് തന്നെ വാദം പൂര്‍ത്തിയാക്കി വിധി പറയാന്‍ മാറ്റണമെന്നും സിസോദിയുടെ അഭിഭാഷകന്‍ വാദിച്ചെങ്കിലും വിചാരണക്കോടതി പരിഗണിച്ചില്ല. ഇതു കടുത്ത അനീതിയാണെന്ന് സിസോദിയയുടെ അഭിഭാഷകന്‍ കോടതിയില്‍ അതൃപ്തിയറിച്ചു.  തീഹാര്‍ ജയിലിലെത്തി അരിവിന്ദ് കേജ്രിവാളിനെ കണ്ട പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ ,  ഡല്‍ഹിക്കാര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ഒരുക്കിക്കൊടുത്തതാണോ കേജ്‍രിവാള്‍ ചെയ്ത കുറ്റമെന്നും  ചോദിച്ചു. 

തെരഞ്ഞെടുപ്പില്‍ പ്രചാരണം നടത്തുന്നത് തടയാനാണ് കേജ്രിവാളിന്‍റെ അറസ്റ്റെന്ന് അഭിഷേക് മനു സിംഗ്വി വാദിച്ചു. കേസിനെപ്പറ്റി കോടതിക്ക് അറിയാമെന്നും മാധ്യമങ്ങളില്‍ നിന്ന് അറിയുന്നുണ്ടെന്നും കോടതി വാക്കാല്‍ പരാമര്‍ശിച്ചു. അതേ സയയം ബിആര്‍എസ് നേതാവ് കെ കവിതയുടെ ഇടക്കാല ജാമ്യാപേക്ഷയില്‍ വിചാരണക്കോടതി സിബിഐയോട് നിലപാട് തേടി.

Supreme Court Issues Notice To ED On Arvind Kejriwal's Petition Challenging Arrest

MORE IN INDIA
SHOW MORE