കാനഡയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥി വെടിയേറ്റ് മരിച്ചു; മൃതദേഹം കാറിനുള്ളില്‍

chirag-antil
SHARE

ഇന്ത്യന്‍ വിദ്യാര്‍ഥി കാനഡയില്‍ കാറിനുള്ളില്‍ വെച്ച് വെടിയേറ്റ് മരിച്ചു. ഏപ്രില്‍ 12ന് വാന്‍കൂവറിലാണ് സംഭവം. ചിരാഗ് അന്‍റില്‍(24)നെ ഔഡി കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. 

വെടിവയ്പ്പിന്റെ ശബ്ദം കേട്ടതായി പ്രദേശത്തെ താമസക്കാര്‍ പൊലീസിനെ അറിയിച്ചിരുന്നു. അന്വേഷണം പുരോഗമിക്കുകയാണെന്നും ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും പൊലീസ് പറഞ്ഞു. എംബിഎ പഠിക്കുന്നതിനായി 2022ലാണ് ഹരിയാനയിലെ സോനിപത് സ്വദേശിയായ ചിരാഗ് കാനഡയിലെത്തുന്നത്. പഠനത്തോടൊപ്പം ജോലിയും ചെയ്താണ് ചിരാഗ് കഴിഞ്ഞിരുന്നത്. 

ചിരാഗിന്റെ മൃതദേഹം നാട്ടിലെത്തിക്കാന്‍ സഹായിക്കണം എന്ന് പ്രധാനമന്ത്രിയോടും വിദേശകാര്യ മന്ത്രിയോടും വിദ്യാര്‍ഥിയുടെ കുടുംബം ആവശ്യപ്പെട്ടു. ഏപ്രില്‍ 12ന് രാവിലെ ചിരാഗുമായി ഫോണില്‍ സംസാരിച്ചിരുന്നതാണെന്നും അവന്‍ സന്തോഷവാനായിരുന്നു എന്നും ചിരാഗിന്റെ സഹോദരന്‍ പ്രതികരിച്ചു. 

MORE IN INDIA
SHOW MORE