പ്രചാരണത്തിനു ആവേശം പകരാന്‍ മോദിയും രാഹുലും നാളെ കേരളത്തില്‍

rahul-modi
SHARE

തിരഞ്ഞെടുപ്പ് പ്രചാരണത്തിനു ആവേശം പകരാന്‍ മോദിയും രാഹുലും നാളെ കേരളത്തിലെത്തും. നരേന്ദ്ര മോദി കുന്നംകുളത്തും, കാട്ടാക്കടയിലും രാഹുല്‍ കോഴിക്കോട്ടുമാണെത്തുക. ഉടന്‍ രാഷ്ട്രീയത്തിലേക്കില്ലെങ്കിലും നാളെ തിരുവനന്തപുരത്തെത്തുന്ന പ്രധാനമന്ത്രിയെ കാണുമെന്നു നടി ശോഭന പറഞ്ഞു

തിരഞ്ഞെടുപ്പിനു പത്തു ദിവസം ശേഷിക്കെയാണ് മോദിയും രാഹുലും കേരളത്തിലെത്തുന്നത്. ഇന്നു രാത്രി കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി നാളെ രാവിലെ ഹെലികോപ്റ്ററില്‍ കുന്നംകുളത്തേക്ക് പോകും. അവിടത്തെ പ്രചാരണ പരിപാടികളില്‍ പങ്കെടുത്ത ശേഷം നെടുമ്പാശേരിയിലെത്തി അവിടെനിന്നു തിരുവനന്തപുരത്തേക്ക് തിരിക്കും. ആറ്റിങ്ങല്‍ നിയോജക മണ്ഡലത്തിലെ കാട്ടാക്കടയിലാണ് വേദി. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചശേഷം രണ്ടാം തവണയാണ് മോദി കേരളത്തിലെത്തുന്നത്. നേരത്തെ പാലക്കാട്ടും പത്തനം തിട്ടയിലും എത്തിയിരുന്നു. 

രാഹുല്‍ ഗാന്ധി നാളെ  കോഴിക്കോട് നടക്കുന്ന മഹാറാലിയില്‍ പ്രസംഗിക്കും. മലബാര്‍ മോഖലയിലെ യുഡിഎഫ് സ്ഥാനാര്‍ഥികളും വേദിയിലുണ്ടാകും. 16 നു വയനാട്ടിലും 18നു കണ്ണൂര്‍,പാലക്കാട് ,കോട്ടയം എന്നിവിടങ്ങളിലും പങ്കെടുക്കും.  പിന്നാലെ കോണ്‍ഗ്രസിന്‍റേയും ബിജെപിയുടെയും കൂടുതല്‍ നേതാക്കള്‍ പ്രചാരണത്തിനായി സംസ്ഥാനത്തെത്തും. ബിജെപിയില്‍ നിന്നു അമിത് ഷാ, ജെ.പി.നഡ്ഢ, യോഗി ആദിത്യനാഥ്, കോണ്‍ഗ്രസില്‍ നിന്നു മല്ലികാര്‍ജുന ഖര്‍ഗേ, പ്രീയങ്ക ഗാന്ധി, ഡി.കെ.ശിവകുമാര്‍, രേവന്ദ്് റെഡ്ഡി, സച്ചിന്‍ പൈലറ്റ് തുടങ്ങിയവരുള്‍പ്പെടെയുള്ള നേതാക്കളും പ്രചാരണത്തിനെത്തും. മോദി നാളെ തലസ്ഥാനത്തെത്തുമ്പോള്‍ കാണുമെന്നു നടി ശോഭന. രാജീവ് ചന്ദ്രശേഖറിനു വേണ്ടി വോട്ട് അഭ്യര്‍ഥിച്ചുള്ള വാര്‍ത്താ സമ്മേളനത്തിലായിരുന്നു പ്രതികരണം

MORE IN INDIA
SHOW MORE