പ്രായം ഒന്‍പത്; 75 കിലോ ഭാരമുയര്‍ത്തി താരമായി പെണ്‍കുട്ടി

റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുന്ന കാര്യത്തില്‍ മുതിര്‍ന്നവര്‍ക്കൊപ്പം തന്നെ ഒപ്പത്തിനൊപ്പമാണ് കുട്ടികളും. വിവിധ തലങ്ങളില്‍ ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിച്ച ഒരുപാട് കുട്ടികളുണ്ട്. ഭാരോദ്വഹനം, ഓട്ടം, വിവിധ ഫിറ്റ്‌നെസ് പരിശീലനം എന്നിവയിലൊക്കെ കുട്ടികള്‍ പലപ്പോഴും താരങ്ങളാണ്. അത്തരത്തില്‍ വളരെ ശ്രമകരമായ ഒരു നേട്ടം കൈവരിച്ച ഒന്‍പതു വയസുകാരിയുടെ വീഡിയോ ആണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍  വൈറലായിരിക്കുന്നത്. 

 ഹരിയാന സ്വദേശിയായ ഒന്‍പത് വയസ്സുകാരിയുടെ വീഡിയോ ആണ് ശ്രദ്ധനേടുന്നത്.  75 കിലോ ഭാരമാണ് ഈ മിടുക്കി എടുത്തുയര്‍ത്തിയിരിക്കുന്നത്.. പഞ്ചകുള സ്വദേശിയായ അര്‍ഷിയ ഗോസ്വാമിയാണ് സോഷ്യല്‍ മീഡിയയിലെ ആ വൈറല്‍ താരം. കുട്ടിയെ അഭിനന്ദനങ്ങള്‍കൊണ്ട് മൂടുകയാണ് സോഷ്യല്‍ മീഡിയ ഇപ്പോള്‍. ജിമ്മില്‍വെച്ചാണ് ആര്‍ഷിയ ഭാരം എടുത്തുയര്‍ത്തുന്നത്. എക്‌സില്‍ പങ്കുവെച്ച വിഡിയോ നിരവധി പേരാണ് ഷെയര്‍ ചെയ്തത്. പലരും അര്‍ഷിയയെ അഭിനന്ദിച്ചും ഞെട്ടല്‍ പങ്കുവച്ചും രംഗത്തെത്തി.