'ആ കാലഘട്ടം മറക്കാനാകില്ല'; മമ്മൂട്ടിയുമായുള്ള സിനിമാ അനുഭവം പങ്കുവെച്ച് അമരാവതിയിലെ ബിജെപി സ്ഥാനാര്‍ഥി

മമ്മൂട്ടിയുമായുള്ള സിനിമാ അനുഭവം പങ്കുവെച്ച് അമരാവതിയിലെ ബിജെപി സ്ഥാനാര്‍ഥിയും നടിയുമായ നവനീത് റാണ. തെന്നിന്ത്യന്‍ സിനിമകളാണ് തനിക്ക് പ്രശസ്തി നല്‍കിയത്. ആ കാലഘട്ടം മറക്കാനാകില്ല. എന്നാല്‍ സിനിമയിലേക്ക് ഇനി തിരിച്ചുവരവ് ഉണ്ടാകില്ലെന്നും രാഷ്ട്രീയത്തില്‍ സജീവമായി തുടരാനാണ് തീരുമാനമെന്നും നവനീത് റാണ മനോരമ ന്യൂസിനോട് പറഞ്ഞു

ബിജെപിയില്‍ ചേര്‍ന്നത് മോദിയുടെ വികസന മാതൃക പിന്തുടര്‍ന്നെന്നും സ്വതന്ത്ര എം.പി എന്ന നിലയില്‍ കേന്ദ്രത്തിന്‍റെ വലിയ പിന്തുണ ലഭിച്ചെന്നും പറഞ്ഞ റാണ അമരാവതിയില്‍ തനിക്കെതിരെ ശിവസേനയുടെ എതിര്‍പ്പുണ്ടെന്ന് കരുതുന്നില്ലെന്നും കൂട്ടിച്ചേര്‍ത്തു.