കങ്കണ റനൗട്ടിനെതിരെ വിക്രമാദിത്യ സിങ്ങ്; മണ്ഡലം നിലനിര്‍ത്താന്‍ കോണ്‍ഗ്രസ്

vikramadithyasingh
SHARE

കങ്കണ റനൗട്ടിന്റെ സ്ഥാനാർഥിത്വവും വിവാദ പ്രസ്താവനങ്ങളും കൊണ്ട് ഹിമാചലിലെ ശ്രദ്ധേയ മണ്ഡലങ്ങളിലൊന്നായി മാറിയിരിക്കുകയാണ് മണ്ഡി. ഗ്ലാമർ ലോകത്തെ താരമായ കങ്കണ റനൗട്ടിനെതിരെ രാജകുടുംബാംഗവും മന്ത്രിയുമായ വിക്രമാദിത്യ സിങ്ങിനെ ഇറക്കാനാണ് കോൺഗ്രസ് ആലോചന. ഉൾപോര് കൊണ്ട് പാർട്ടി തകർന്നിരിക്കെ മണ്ഡലം നിലനിർത്താൻ എല്ലാ മാർഗവും തേടുകയാണ് ഹൈക്കമാൻഡ്.

ആപ്പിൾ കർഷകർ ഏറെയുള്ളതും കോൺഗ്രസ് തട്ടകവുമാണ് മണ്ഡി.ഗ്ലാമർ താരമെന്ന ജനപ്രീതിയും ജന്മസ്ഥലമായതുകൊണ്ടുള്ള പിന്തുണയും മണ്ഡിയിൽ ബി ജെ പി സ്ഥാനാർഥിയായ കങ്കണ റനൗട്ടിന് ഉണ്ട്. ഏറെ മുൻപേ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചതിനാൽ  മണ്ഡലത്തിൽ ഒരുവട്ടം പ്രചാരണം പൂർത്തിയാക്കി കഴിഞ്ഞു കങ്കണ. ഇതെല്ലാം വെട്ടി മണ്ഡലം നിലനിർത്താനാണ് കോൺഗ്രസ് പൊതുമരാമത്ത്  മന്ത്രി വിക്രമാദിത്യ സിങ്ങിനെ ഇറക്കുന്നത്. രാജകുടുംബാംഗം, യുവ നേതാവ്,

ആറു തവണ മുഖ്യമന്ത്രിയായിരുന്ന അന്തരിച്ച വീർഭദ്ര സിങ്ങിൻ്റെയും  നിലവിലെ മണ്ഡി എം പിയും പിസിസി അധ്യക്ഷയുമായ പ്രതിഭ സിങിൻ്റെയും മകൻ തുടങ്ങിയവ വിക്രമാദിത്യ സിങ്ങിന് അനുകൂല ഘടകങ്ങളാണ്.  പാർട്ടിയിലെ ആഭ്യന്തര കലഹത്തിൽ ഉടക്കി, വേണ്ടത്ര ഒരുക്കം നടത്താത്ത മണ്ഡലത്തിൽ  മത്സരിക്കില്ലെന്ന് പറഞ്ഞാണ് പ്രതിഭ സിങ്  സ്ഥാനാർഥിത്വം ഒഴിഞ്ഞത്. മുഖ്യമന്ത്രി സുഖ്‌വിന്ദർ സുഖുവിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് വിക്രമാദിത്യ മന്ത്രി പദം ഒഴിഞ്ഞ് രാജിക്കത്ത് സമർപ്പിച്ചിരുന്നു എങ്കിലും മുഖ്യമന്ത്രിയും പാർട്ടിയും അംഗീകരിച്ചിട്ടില്ല. പാർട്ടിയിലെ ആഭ്യന്തര പ്രശ്നങ്ങളും മണ്ഡിയിലെ സ്ഥാനാർഥിത്വവും സംബന്ധിച്ച് വിക്രമാദിത്യ സിങ്ങുമായും പ്രതിഭാസിങ്ങുമായും സോണിയ ഗാന്ധി കൂടിക്കാഴ്ച നടത്തി. വിക്രമാദിത്യ സിംഗ് എംഎൽഎ സ്ഥാനമൊഴിയുമ്പോൾ പ്രതിഭ സിങ് മത്സരിക്കാനാണ് സാധ്യത.

Vikramaditya singh likely to run against kangana ranaut in mandi

MORE IN INDIA
SHOW MORE