ഹിന്ദു വിവാഹത്തിന് സപ്തപദി മതി, കന്യാദാനം ആവശ്യമില്ലെന്ന് അലഹബാദ് ഹൈക്കോടതി

ഹിന്ദു വിവാഹ നിയമപ്രകാരം വിവാഹത്തിന് കന്യാദാനചടങ്ങ് നടത്തേണ്ട ആവശ്യമില്ലെന്ന് അലഹബാദ്  ഹൈക്കോടതി. വിവാഹ ആഘോഷങ്ങളില്‍ സപ്തപദി( വധു, വരന്‍മാര്‍ ഏഴ് തവണ അഗ്നിയെ വലംവെക്കുന്ന ചടങ്ങ്) മാത്രമാണ് അനിവാര്യമെന്നും കോടതി ചൂണ്ടിക്കാണിച്ചു. അഷുദോഷ് യാദവ് എന്നയാള്‍ നല്‍കിയ ഹരജിയിലാണ് ലഖ്‌നൗ ബെഞ്ചിന്‍റെ വിധി.

ഒരു ക്രിമിനൽ കേസിൽ മാർച്ച് ആറിന് ലഖ്‌നൗ അഡീഷണൽ സെഷൻസ് ജഡ്ജി പുറപ്പെടുവിച്ച ഉത്തരവിനെ ചോദ്യം ചെയ്ത യാദവ്, നിയമപ്രകാരമുള്ള തൻ്റെ വിവാഹത്തില്‍ കന്യാദാന ചടങ്ങ് നിർബന്ധമാക്കിയിരുന്നുവെന്ന് ട്രയൽ കോടതിയിൽ വാദിച്ചിരുന്നു. എന്നാല്‍ ഇയാള്‍ തന്‍റെ വിവാഹത്തില്‍ കന്യാദാന ചടങ്ങ് നടത്തിയിരുന്നില്ല. 

ഹൈന്ദവ ആചാര പ്രകാരം വധുവിന്‍റെ അച്ഛന്‍ വെറ്റിലയോടൂകൂടി വധുവിന്‍റെ കൈപിടിച്ച് വരന് നല്‍കുന്ന ചടങ്ങാണ് കന്യാദാനം. വധുവിന്‍റെ അച്ഛനില്ലാത്ത സാഹചര്യത്തില്‍ സഹോദരനോ പിതൃതുല്യനായ മറ്റൊരാള്‍ക്കോ ഇത് ചെയ്യാം. തന്റെ പുത്രിയെ ഇനിയുള്ള കാലം നിനക്കായി നല്‍കിയിരിക്കുന്നു എന്നതാണ് ഈ കിഴ്‌വഴക്കത്തിനാദാരം.

Allahabad High Court says Kanyadana ceremony is not necessary for Hindu marriage