മോദി ഇനിയും ഇന്ത്യ ഭരിച്ചാല്‍.. 'മണിപ്പൂര്‍ ആവര്‍ത്തിക്കും, തിരഞ്ഞെടുപ്പ് ഉണ്ടാകില്ലെന്ന് നിര്‍മലാ സീതാരാമന്‍റെ ഭര്‍ത്താവ്

parakala-prabhakar-modi
SHARE

ബി.ജെ.പിയുടെ നയങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മലാ സീതാരാമന്‍റെ ഭര്‍ത്താവും സാമ്പത്തിക വിദഗ്ദനുമായ പറകാല പ്രഭാകര്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ മൂന്നാമതും സര്‍ക്കാര്‍ അധികാരമേറ്റാല്‍ ഇന്ത്യയുടെ ഭൂപടത്തില്‍ മാറ്റങ്ങളുണ്ടാകും. ലഡാക്– മണിപ്പൂര്‍ പോലുള്ള സംഭവങ്ങള്‍ രാജ്യം മുഴുവന്‍ ഉണ്ടാകാമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഇക്കാര്യങ്ങള്‍ സംസാരിക്കുന്ന പറകാല പ്രഭാകറിന്‍റെ അഭിമുഖം കോണ്‍ഗ്രസ് ഔദ്യോഗിക എക്സ് ഹാന്‍ഡിലില്‍ പങ്കുവച്ചു.  

2024 ല്‍ നരേന്ദ്രമോദി വീണ്ടും പ്രധാനമന്ത്രിയായാല്‍ രാജ്യത്ത് പിന്നീട് തിരഞ്ഞെടുപ്പ് ഉണ്ടാകില്ലെന്ന് ചോദ്യത്തിന് മറുപടിയായി പ്രഭാകര്‍ പറഞ്ഞു.  മോദി സര്‍ക്കാര്‍ തന്നെ വീണ്ടും അധികാരത്തില്‍ വരിയാണെങ്കില്‍ രാജ്യത്തിന്‍റെ ഭരണ ഘടനയും മാപ്പിലും മാറ്റം വരും. ചെങ്കോട്ടയില്‍ നിന്ന് തന്നെ വിദ്വേഷ പ്രസംഗങ്ങള്‍ പുറത്ത് വരും. മണിപ്പൂരിലെ കുക്കി– മെയ്തി വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷങ്ങള്‍ക്ക് സമാനമായി രാജ്യത്തുടനീളം വംശീയ സംഘര്‍ഷങ്ങള്‍ പതിവാകുമെന്നും പറകാല പ്രഭാകര്‍ അഭിമുഖത്തില്‍ പറയുന്നു. 

നേരത്തെ ടെലിവിഷന്‍ ചാനലില്‍ സംസാരിക്കുന്നതിനിടെ പാറക്കാല പ്രഭാകര്‍ ഇലക്ടറല്‍ ബോണ്ടിനെ നിശിതമായി വിമര്‍ശിച്ചിരുന്നു. ഇലക്ടറല്‍ ബോണ്ട് രാജ്യത്തെ വലിയ അഴിമതിയല്ലെന്നും ലോകം കണ്ട വലിയ അഴിമതിയായണെന്നുമായിരുന്നു അദ്ദേഹത്തിന്‍റെ നിലപാട്. ഇപ്പോള്‍ പോരാട്ടം രണ്ട് സഖ്യങ്ങള്‍ തമ്മില്‍ മാത്രമല്ല, ബി.ജെ.പിയും രാജ്യത്തെ ജനങ്ങള്‍ തമ്മിലുമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. 

അതേസമയം, നിര്‍മലാ സീതാരാമന്‍ ഇത്തവണ ലോക്സഭാ തിരഞ്ഞെടുപ്പിവല്‍ മല്‍സരിക്കുന്നില്ലെന്ന സൂചന നല്‍കി. ആന്ധ്രാപ്രദേശില്‍ നിന്നോ തമിഴ്നാട്ടില്‍ നിന്നോ മല്‍സരിക്കാന്‍ ദേശിയ അധ്യക്ഷന്‍ ജെ.പി. നദ്ദ ആവശ്യപ്പെട്ടിരുന്നെന്നും പണമില്ലാത്തതിനാല്‍ നിരസിച്ചെന്നുമാണ് കഴിഞ്ഞ മാസം നിര്‍മലാ സീതാരാമന്‍ പറഞ്ഞത്. നിലവില്‍ രാജ്യസഭാംഗമാണ് അവര്‍. 

MORE IN INDIA
SHOW MORE