മോദിക്കെതിരെ ഹിന്ദുമഹാ സഭ സ്ഥാനാര്‍ഥി; മല്‍സരിക്കുന്നത് ട്രാന്‍സ്ജെന്‍ഡര്‍

SHARE
hemangi-narendramoid

വാരണാസിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് അഖില ഭാരത് ഹിന്ദു മഹാസഭ. ട്രാന്‍സ്ജെന്‍ഡറായ കിന്നർ മഹാമണ്ഡലേശ്വര് ഹിമാംഗി സഖിയാണ് മോദിക്കെതിരെ മല്‍സരിക്കുന്നത്. ലോകത്തിലെ ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ ഭഗവത്ഗീത ആഖ്യാതാവാണ് ഹിമാംഗി സഖി. ജൂണ്‍ ഒന്നിനാണ് വോട്ടെടുപ്പ് വാരണാസിയില്‍ വോട്ടെടുപ്പ്. ലോകത്തിലെ ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ ഭഗവത്ഗീത ആഖ്യാതാവാണ് മോദിക്കെതിരെ വാരണാസിയില്‍ മല്‍സരിക്കുന്നത്. ഗുജറാത്തില്‍ ജനിച്ച ഹിമാംഗി സഖിയുടെ കുടുംബം മുംബൈയിലേക്ക് താമസം മാറുകയായിരുന്നു. കൃഷ്ണ ഭക്തയായ ഹിമാംഗി സഖി മുംബൈയില്‍ വീടിന് സമീപം ഇസ്കോണ്‍ ക്ഷേത്രം ആരംഭിച്ചിരുന്നു. പിന്നീട് വൃന്ദാവനിലേക്ക് താമസം മാറിയ ഇവര്‍ ഹിമാംഗി സഖി മാ എന്ന പേര് സ്വീകരിക്കുകയായിരുന്നു. 

ലോക്സഭാ തിരഞ്ഞെടുപ്പില്‍, ഉത്തര്‍പ്രദേശില്‍  20 സീറ്റുകളിലേക്കാണ് ഹിന്ദുമഹാ സഭ മല്‍സരിക്കുന്നത്. ഇതില്‍ ലഖ്നൗ, സിതാപൂര്‍, ദിയോറിയ, മിര്‍സാപൂര്‍, ഗോണ്ട, ഫത്തേപൂര്‍, പ്രയാഗ്‍രാജ്, ഗൗതം ബുദ്ധ നഗര്‍ എന്നി സീറ്റുകളിലേക്ക് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യ സഖ്യ സ്ഥാനാര്‍ഥിയായി വാരണാസിയില്‍ കോണ്‍ഗ്രസിന്‍റെ അജയ്‍ റായിയെയാണ് നരേന്ദ്രമോദിക്കെതിരെ മല്‍സരിക്കുന്നത്. 2014 മുതല്‍ വാരണാസിയില്‍ മല്‍സിക്കുന്ന നരേന്ദ്രമോദിക്ക് കഴിഞ്ഞ തവണ 63 ശതമാനം വോട്ടാണ് ലഭിച്ചത്.

Hindu Maha Sabha announce candidate for varanasi Mahamandaleshwar Hemangi Sakhi contest

MORE IN INDIA
SHOW MORE