കടപ്പയില്‍ കുടുംബപോരാട്ടം; റെഡ്ഡി കുടുംബത്തിലെ ശര്‍മിളയും അവിനാശും നേര്‍ക്കുനേര്‍

andra
SHARE

ആന്ധ്രയിലെ കടപ്പയിലെ പോരാട്ടം ദേശീയ ശ്രദ്ധയാകര്‍ഷിക്കുന്നതു ഒരു കുടുബത്തിലെ അംഗങ്ങള്‍ പരസ്പരമുള്ള മത്സരം മൂലമാണ്. ആന്ധ്രപ്രദേശ് കോണ്‍ഗ്രസ് പ്രസിഡന്റ്  വൈ.എസ്. ശര്‍മിളയും പിതൃസഹോദര പുത്രന്‍ വൈ.എസ്.ആര്‍ അവിനാശും തമ്മിലുള്ള പോരാട്ടത്തിലെ പ്രചാരണ വിഷയം ചെറിയച്ചന്റെ കൊലപാതവുമാണ്.

റെഡ്ഡി കുടുംബത്തിന്റെ കോട്ടയാണു കടപ്പ. കടപ്പക്കല്ല് പോലെ തന്നെ റെഡ്ഡിമാരുടെ രാഷ്ട്രീയ ചായ്്വിനൊപ്പം ഇവിടത്തെ രാഷ്ട്രീയ നിറവും മാറും.ഒരിക്കല്‍ കോണ്‍ഗ്രസിന്റെ പൊന്നാപുരം കോട്ട.ജഗന്‍ മോഹന്‍ സ്വന്ത പാര്‍ട്ടിയുണ്ടാക്കിയപ്പോള്‍ വൈ.എസ്.ആര്‍.പിക്കായി ആധിപത്യം. ജഗന്‍മോഹന്‍ റെഡ്ഡിയോടു പിണങ്ങി ശര്‍മിള ഈയിടെയാണു കോണ്‍ഗ്രസിലേക്കെത്തിയത്. പിറകെ കടപ്പ പിടിക്കാനുള്ള ദൗത്യം ശര്‍മിളയെ ഏല്‍പിച്ചു. സിറ്റിങ് എം.പി കൂടിയായ പിതൃസഹോദര പുത്രനും സിറ്റിങ് എം.പിയുമായ അവിനാശ് റെഡ്ഡിയാണു എതിരാളി.കടപ്പിയിലെ എം.പി കൂടിയായിരുന്ന ചെറിയച്ഛന്‍  വിവേകാനന്ദ റെഡ്ഡിയുടെ കൊലയാണു ശര്‍മിളയുടെ തുറപ്പുചീട്ട്. 2019 ലെ തിരഞ്ഞെടുപ്പ് കാലത്തുനടന്ന കൊലയിലെ മുഖ്യപ്രതിയാണു അവിനാശെന്നതാണു ശര്‍മിളയുടെ പ്രചാരണങ്ങളുടെ കുന്തമുന. വിവേകാനന്ദ റെഡഡിയുടെ മക്കളും മരുമക്കളും ശര്‍മിളയ്ക്കൊപ്പം പ്രചാരണത്തിനിറങ്ങിയതോടെ റെഡ്ഡികുടുംബം രണ്ടു ചേരിയിലായി

എന്നാല്‍ ഇതൊന്നും അവിനാശ് റെഡ്ഡിയോ വൈ.എസ്. ആര്‍ കോണ്‍ഗ്രസിനെയോ അലട്ടുന്നില്ല. കഴിഞ്ഞ തവണത്തെ 3.8 ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷം ഇത്തവണ വര്‍ധിക്കുമെന്നാണു അവിനാശും ജഗന്‍മോഹനും ആണയിടുന്നത്.

MORE IN INDIA
SHOW MORE